BollywoodCinemaGeneralIndian CinemaMovie GossipsNEWSWOODs

സംവിധായകനെതിരെ കേസുമായി നിര്‍മ്മാതാക്കള്‍

പ്രമുഖ സംവിധായകനെതിരെ കേസുമായി നിര്‍മാതാക്കള്‍ രംഗത്ത്. താര പുത്രി നായികയാവുന്ന ചിത്രം കേദാര്‍നാഥ് വൈകുന്നതിനു കാരണം സംവിധായകൻ അഭിഷേക് കപൂറിന്റെ കാര്യക്ഷമതയില്ലായ്മ ആണെന്നും അതിനാല്‍ തങ്ങള്‍ക്ക് നിരവധി നഷ്ടം ഉണ്ടായിട്ടുണ്ടെന്നും കാണിച്ചു കൊണ്ട് പ്രൊഡക്ഷൻ ഹൌസ് ക്രൈജ് എന്റർടൈൻടിന്റെ സ്ഥാപകനായ പ്രേർണ അറോറയാണ് കോടതിയെ സമീപിച്ചിരിക്കുന്നത്.

സാറാ അലി ഖാന്‍ നായികയാവുന്ന ചിത്രമാണ് കേദാര്‍നാഥ്. പതിനഞ്ചു കോടിയാണ് ഈ ചിത്രത്തിനായി ഇപ്പോള്‍ ചിലവാക്കിയത്. ഒക്ടോബറില്‍ ചിത്രം പൂര്‍ത്തിയാകുമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ 16 മാസമായിട്ടും ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുരോഗമിച്ചിട്ടില്ല. ഇതിനെ തുടര്‍ന്നാണ്‌ പരാതിയുമായി നിര്‍മ്മാതാവ് രംഗത്തെത്തിയത്.

പ്രിയദര്‍ശന്‍ വീണ്ടും ഹിന്ദിയിലേക്ക്; നായകന്‍ സൂപ്പര്‍താരം

shortlink

Related Articles

Post Your Comments


Back to top button