
കഥാപാത്രങ്ങളുടെ വ്യത്യസ്തതകൊണ്ട് ശ്രദ്ധിക്കപ്പെട്ട താരമാണ് ജയസൂര്യ. ഇന്ത്യന്‍ ഫുട്ബോള്‍ ഇതിഹാസം വി.പി സത്യന്റെ ജീവിത കഥയുമായാണ് ജയസൂര്യ ഇപ്പോള്‍ എത്തിയിരിക്കുന്നത്. ചിത്രത്തിന് ആദ്യ ദിവസം തന്നെ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ക്യാപ്റ്റന്‍ ലഭിക്കുന്ന സ്വീകാര്യതയ്ക്ക് വി.പി സത്യനായി വേഷമിട്ട ജയസൂര്യ അദ്ദേഹത്തിന് നന്ദി പറയുകയാണിപ്പോള്‍. ജയസൂര്യ തന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കുറിപ്പ് പങ്കുവച്ചത്. നവാഗതനായ പ്രജേഷ് സെന്‍ അണിയിച്ചൊരുക്കിയ ചിത്രമാണ് ക്യാപ്റ്റന്‍.
പോസ്റ്റ്
നന്ദി… നന്ദി… നന്ദി…
സിനിമ ഗംഭീരമായി… ഞാൻ നന്നായി എന്ന് എല്ലാവരും പറയുമ്പോഴും ,സത്യേട്ടാ… ഇത് ഞാൻ നിങ്ങൾക്ക് സമർപ്പിയ്ക്കുന്നു അതുപോലെ എന്റെ ഹൃദയത്തിൽ നിന്നുള്ള നന്ദിയും.. മറ്റൊന്നിനുമല്ല നിങ്ങളുടെ ആത്മാവ് എനിയ്ക്ക് കുറച്ച് ദിവസം കടമായി തന്നതിന്…
Post Your Comments