നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറായ പ്രിയങ്ക ചോപ്ര നിയമോപദേശം തേടി. നീരവ് മോദിയുടെ ജ്വല്ലറിയുമായി സഹകരിക്കുന്നത് സംബന്ധിച്ചാണ് ബോളിവുഡ് നടി പ്രിയങ്ക ചോപ്ര നിയമോപദേശം തേടിയത്. ജ്വല്ലറിയുമായുള്ള പരസ്യകരാര്‍ റദ്ദാക്കുന്നത് സംബന്ധിച്ചും നടി തീരുമാനമെടുക്കേണ്ടതുണ്ട്. ഇതിനായുള്ള നിയമവശവും പ്രിയങ്ക പരിശോധിച്ചു.
നീരവിനെതിരെ പ്രിയങ്ക നിയമനടപടികള്‍ സ്വീകരിച്ചുവെന്നവാര്‍ത്തകള്‍ തെറ്റാണെന്ന് പ്രിയങ്കയുടെ വക്താവ് പ്രതികരിച്ചു. സാമ്ബത്തികതട്ടിപ്പിെന്റ പശ്ചാത്തലത്തില്‍ പരസ്യകരാറില്‍ റദ്ദാക്കുന്നത് സംബന്ധിച്ച് നിയമോപദേശമാണ് പ്രിയങ്ക ഇപ്പോൾ തേടിയിരിക്കുന്നത്. 2017 ജനുവരി മുതല്‍ നീരവ് മോദിയുടെ ഉടമസ്ഥതയിലുള്ള ആഡംബര ജ്വല്ലറിയുടെ ബ്രാന്‍ഡ് അംബാസിഡറാണ് പ്രിയങ്ക ചോപ്ര. പുതിയ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ പ്രിയങ്ക ചോപ്രക്കെതിരെയും നടപടികളുണ്ടാകുമെന്ന് വാര്‍ത്തകളുണ്ടായിരുന്നു.
ആരാധകരെ നിരാശയിലാഴ്ത്തി വീണ്ടുമൊരു താരവിവാഹമോചനം
Post Your Comments