തെന്നിന്ത്യയിലെ പ്രശസ്ത സംവിധായകൻ മണിരത്നത്തിന്റെ പുതിയ ചിത്രത്തിൽ മലയാളി സാന്നിധ്യവും. അങ്കമാലി ഡയറീസിലെ വില്ലന് കഥാപാത്രം അവതരിപ്പിച്ച് ശ്രദ്ധേയനായ അപ്പാനി ശരത്താണ് ആ ഭാഗ്യവാൻ. ശരതിന്റെ രണ്ടാമത്തെ തമിഴ് ചിത്രമാണ് ചെക്ക ശിവന്ത വാനം. അരവിന്ദ് സാമി, വിജയ് സേതുപതി, ചിമ്പു, ജ്യോതിക, ഐശ്വര്യ രാജേഷ് തുടങ്ങിയവരാണ് ചിത്രത്തിൽ വേഷമിടുന്നത്. മാർച്ചിലാണ് സിനിമയുടെ ഷൂട്ടിങ് തുടങ്ങുക.
Post Your Comments