മലയാള സിനിമയിലെ താരരാജാക്കന്മാരായ മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും ഫാൻസ് അസോസിയേഷൻസ് ഏത്ര തല്ലുകൂടിയാലും ഈ താരങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല.കാരണം ഇരുവരും അത്ര നല്ല സൗഹൃദത്തിലാണ്.എന്നാൽ ഈ സുഹൃത്തുക്കളുടെ കഥ പലർക്കുമറിയില്ല.
മറ്റ് സിനിമാ ഇന്റസ്ട്രിയിലുള്ളവർക്കും മാതൃകയാണ് നമ്മുടെ സൂപ്പർസ്റ്റാർസ് എന്ന് അഭിമാനത്തോടെ മലയാളികൾക്ക് പറയാൻ കഴിയുന്നൊരു അപൂർവ്വ സൗഹൃദം ഇവർക്കിടയിൽ ഉണ്ട്. മലയാള സിനിമയുടെ രണ്ട് നെടുംതൂണുകളായ മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച് ഏകദേശം 50 ൽ അധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് എങ്കിലും അപ്പൊഴൊക്കെ ആരാധകർക്ക് അതൊരു ആവേശമായിരുന്നു.
മോഹൻലാലാണോ മമ്മൂട്ടിയാണോ മികച്ചതെന്ന് ചോദിച്ചാൽ ആരാധകർ കുടുങ്ങിപ്പോകും. ഇതെചൊല്ലി നിരവധി തർക്കങ്ങളും ആരാധകർക്കിടയിൽ നിലനിൽക്കുന്നുണ്ട്. മോഹൻലാൽ ആരാധകർ മോഹൻലാലിനെയും മമ്മൂട്ടി ആരാധകർ മമ്മൂട്ടിയെയുമാണ് പിന്തുണയ്ക്കാറുമുള്ളത്. ആരാധകർ തമ്മിൽ പല തർക്കങ്ങൾ നടന്നിട്ടുണ്ടെങ്കിലും ഇവർക്കിടയിലെ സഹൃദത്തിന്റെ അളവിൽ ഒരു തരിപോലും മാറ്റം വർഷങ്ങൾ പിന്നിട്ടിട്ട് പോലും ഉണ്ടായിട്ടില്ല.
Post Your Comments