
മലയാളികളുടെ യുവതാരം ദുൽഖർ സൽമാൻ പ്രണയദിനത്തില്‍ ആരാധകര്‍ക്ക് സമ്മാനവുമായി എത്തി.തന്റെ പുതിയ തമിഴ് ചിത്രമായ കണ്ണും കണ്ണും കൊള്ളയടിത്താലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ദുല്‍ഖര്‍ ആരാധകര്‍ക്ക് താരം നല്‍കിയത്‍. ചിത്രത്തിന്റെ തമിഴ്, ഇംഗ്ലീഷ് ഭാഷകളിലെ ടൈറ്റിലുകളോട് കൂടിയ പോസ്റ്ററുകളാണ് ദുല്‍ഖര്‍ പുറത്തിറക്കിയിരിക്കുന്നത്.
ദേസിംഗ് പെരിയസാമി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫ്രാന്‍സിസ് കണ്ണൂക്കാടനാണ്. റീതു വര്‍മ്മയാണ് ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ദുല്‍ഖര്‍ സല്‍മാന്‍റെ കരിയറിലെ 25ആമത്തെ സിനിമയാണിത്.
Post Your Comments