GeneralKollywoodNEWS

തന്‍റെ പേരില്‍ പ്രചരിച്ച വാര്‍ത്ത നിഷേധിച്ച് കമല്‍ഹാസന്‍

രാഷ്രീയ പ്രഖ്യാപനവുമായി ആരാധകരെ ആവേശത്തിലാക്കിയ കമല്‍ഹാസന്‍റെ ബിഗ്‌സ്ക്രീന്‍ സാന്നിധ്യം ഉടന്‍ അവസാനിക്കുമോ എന്നായിരുന്നു അദ്ദേഹത്തിന്‍റെ ആരാധകരുടെ പേടി. എന്നാല്‍ താന്‍ ഇനിയും സിനിമയില്‍ തുടരുമെന്നും സിനിമ ഉടന്‍ അവസാനിപ്പിക്കില്ലെന്നും താരം വ്യക്തമാക്കി. കമല്‍ഹാസന്‍ സിനിമ മാതിയാക്കുന്നു എന്ന് വാര്‍ത്തകള്‍ പ്രചരിച്ചതിന് പിന്നാലെയാണ് ആ വാര്‍ത്ത നിഷേഷിച്ചു കൊണ്ട് കമല്‍ തന്നെ രംഗത്തെത്തിയത്. ചിത്രീകരണം നടന്നു കൊണ്ടിരിക്കുന്നതുള്‍പ്പടെ മൂന്ന്‍ സിനിമകള്‍ കൂടി പൂര്‍ത്തികരിക്കാനുണ്ടെന്നും അദ്ദേഹം പറഞ്ഞു. കമല്‍ഹാസന് പുറമേ രജനീകാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനവും ആരാധകര്‍ ആവേശത്തോടെയാണ് സ്വീകരിച്ചത്. ഇളയദളപതി വിജയും മറ്റൊരു രാഷ്ട്രീയ പാര്‍ട്ടിയുമായി രംഗത്തുണ്ടാകുമെന്നാണ് ഒടുവിലത്തെ വിവരം.

shortlink

Related Articles

Post Your Comments


Back to top button