GeneralKollywoodMollywoodNEWS

പ്രണയദിനത്തില്‍ അമ്മയ്ക്ക് പാരവച്ച് കാളിദാസ്!

പ്രണയ ദിനത്തില്‍ കാളിദാസ് ജയറാം ഞെട്ടിച്ചത് തന്റെ കാമുകിയെയല്ല. സ്വന്തം അമ്മയെ ഞെട്ടിച്ചു കൊണ്ടായിരുന്നു താരപുത്രന്‍റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്‌.
പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത അക്കരെ അക്കരെ അക്കരെ എന്ന ചിത്രത്തിലെ ഒരു രംഗം പങ്കുവെച്ചു കൊണ്ടായിരുന്നു കാളിദാസന്‍ ആരാധകരോട് പ്രണയദിന സന്ദേശം കൈമാറിയത്. ചിത്രത്തിലെ ശ്രീനിവാസന്റെ കഥാപാത്രം നായികയായ പാര്‍വതിയോട് ഇഷ്ടം തുറന്നു പറയുന്നതും പാര്‍വതി ആ ഇഷ്ടം നിഷേധിക്കുന്നതുമാണ് കാളിദാസ് തമാശരൂപേണ പങ്കുവെച്ചത്. ഇഷ്ടത്തിനു ഒരര്‍ത്ഥം മാത്രമേയുള്ളോവെന്നും , ഒരു സഹോദരനെപ്പോലെയാണ് ഞാന്‍ താങ്കളെ കണ്ടതെന്നായിരുന്നുമായിരുന്നു പാര്‍വതിയുടെ കമന്റ് . എന്നാല്‍ ശ്രീനിവാസന്‍ അതിനെതിരെ ശക്തമായ ഭാഷയില്‍ പ്രതികരിക്കുകയും ചെയ്തു. കാണാന്‍ കൊള്ളാത്ത ആണുങ്ങളെ സഹോദരനായിട്ടു കാണുന്നത് പെണ്ണുങ്ങളുടെ സ്ഥിരം ഏര്‍പ്പാടാണെന്നായിരുന്നു ശ്രീനിവാസന്റെ മറുപടി.

shortlink

Related Articles

Post Your Comments


Back to top button