മലയാളത്തിൽ ഒരേ സമയം രണ്ട് ഇതിഹാസ ചിത്രങ്ങൾ പുറത്തിറങ്ങുന്നു.കുഞ്ഞാലി മരയ്ക്കാർ എന്ന ഇതിഹാസ കഥാപാത്രത്തെ ആവിഷ്കരിക്കുന്നത് മലയാളത്തിലെ പ്രശസ്തരായ രണ്ട് താരങ്ങൾ. ചരിത്ര നായകനായ കുഞ്ഞാലി മരയ്ക്കാരുടെ ജീവിതകഥ സിനിമയാക്കാന്‍ സംവിധായകരായ പ്രിയദര്‍ശനും സന്തോഷ് ശിവനും ഒരേസമയം ശ്രമം തുടരുന്നു. പ്രിയദര്‍ശന്റെ സിനിമയില്‍ മോഹന്‍ലാലാണു കുഞ്ഞാലി മരയ്ക്കാര്‍, സന്തോഷ് ശിവന്റെ ചിത്രത്തില്‍ നായകന് മമ്മൂട്ടിയും.
ഇപ്പോഴിതാ രണ്ട് ചിത്രങ്ങളും ഒരുമിച്ച് തന്നെ ഷൂട്ടിങ് തുടങ്ങുന്നുവെന്നാണ് പുതിയ റിപ്പോര്‍ട്ട്. ഗായകന് എം.ജി ശ്രീകുമാര്‍ ആണ് കുഞ്ഞാലിമരയ്ക്കാര്‍ ഉടന്‍ തുടങ്ങുന്നുവെന്ന് അറിയിച്ച് ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. പ്രിയദര്‍ശന്റെയും മോഹന്‍ലാലിന്റെയും ചിത്രം പങ്കുവച്ചാണ് പ്രോജക്ട് ഉടന്‍ തുടങ്ങുന്നുവെന്ന് പ്രഖ്യാപിച്ചത്.
എന്നാല്‍ ഷാജി നടേശനും മമ്മൂട്ടിയുടെ കുഞ്ഞാലിമരയ്ക്കാര്‍ ഉടനുണ്ടെന്ന് അറിയിച്ച് ഫെയ്സ്ബുക്കില്‍ കുറിപ്പ് എഴുതി. കുഞ്ഞാലിമരയ്ക്കാര്‍ പ്രിപ്രൊഡക്ഷന്‍ നടക്കുകയാണെന്നും ഈ വര്‍ഷം ജൂലൈയില്‍ ഷൂട്ട് തുടങ്ങുമെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് സിനിമാസ് നിര്‍മിക്കുന്ന ചിത്രത്തിന് ടി.പി. രാജീവനും ശങ്കര്‍ രാമകൃഷ്ണനും ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്.
Post Your Comments