പ്രണയിക്കുന്നവര്‍ പ്രണയ ദിനം ആഘോഷിക്കുമ്പോള്‍ ചിലര്‍ക്കത് പ്രണയത്തിന്റെ നഷ്ടപ്പെടല്‍ ഓര്‍മയിലെത്തുന്ന ദിവസമാണ്. പ്രണയ ദിനത്തില്‍ കാമുകനുമൊത്തുള്ള നല്ല നിമിഷങ്ങളെക്കുറിച്ച് നടിമാര്‍ പങ്കുവയ്ക്കുമ്പോള്‍ തെന്നിന്ത്യയിലെ ഹിറ്റ് നായിക ഐശ്വര്യക്ക് പറയാനുള്ളത് രണ്ടു തേപ്പ് കഥകളാണ് . തന്‍റെ പ്രണയം രണ്ടു തവണ പരാജയപ്പെട്ടതായി ഐശ്വര്യ പറയുന്നു,അതും ഒരാളെ തന്നെ പ്രണയിച്ച് രണ്ടു തവണ പരാജയം നേരിട്ട അനുഭവമാണ് ഐശ്വര്യ വിവരിക്കുന്നത്.
പ്ലസ്‌ടുവിനു പഠിക്കുമ്പോഴായിരുന്നു ഐശ്വര്യ ഒരാളുമായി പ്രണയത്തിലായത്. പക്ഷെ അഭിപ്രായ വ്യത്യാസങ്ങളുടെ പേരില്‍ ആ പ്രണയം ബ്രേക്കപ്പായി. വീണ്ടും കോളേജില്‍ എത്തിയപ്പോള്‍ ഐശ്വര്യ പ്രണയിച്ചിരുന്ന അതെ വ്യക്തി വീണ്ടും ഐശ്വര്യ പഠിച്ച ക്യാമ്പസിലെത്തി, അങ്ങനെ പഴയ പരിഭവം കാറ്റില്‍ പറത്തിയ അവര്‍ വീണ്ടും പ്രണയ ജോഡികളായി, പക്ഷെ വീണ്ടും പ്രശ്നങ്ങള്‍ തലപൊക്കിയതോടെ ആ പ്രണയം വീണ്ടും തകര്‍ന്നതായി ഐശ്വര്യ പറയുന്നു. ഒരു തമിഴ് ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് തന്റെ പ്രണയകഥയെക്കുറിച്ച് ഐശ്വര്യ ചിരിയോടെ പങ്കുവെച്ചത്.
Post Your Comments