
അഡാര്‍ ലവിലെ വിവാദ ഗാനം കേരളത്തിലെ പ്രമുഖ വാര്‍ത്താ ചര്‍ച്ചയാകുമ്പോള്‍ ഗാനത്തിന് സംഗീതം നല്കിയ ഷാന്‍ റഹ്മാനെതിരെ മാറ്റൊരു ആരോപണവുമായി എരഞ്ഞോളി മൂസ രംഗത്ത്. പാട്ടെഴുതിയ ആളിനെയും ഗാനം ആലപിച്ച ആളിനെയും മറന്നു കൊണ്ടാണ് ഷാന്‍ റഹ്മാന് ഇപ്പോള്‍ പെരുമാറുന്നതെന്നായിരുന്നു എരഞ്ഞോളി മൂസയുടെ ആരോപണം. മാണിക്യ മലരായ എന്ന ഗാനം നിരവധി വേദികളില്‍ ആലപിച്ച് ഇത്രത്തോളം ജനപ്രിയമാക്കിയത് എരഞ്ഞോളി മൂസയായിരുന്നു. ഷാന്‍ എന്തു മാറ്റമാണ് ഈ പാട്ടില്‍ വരുത്തിയിരിക്കുന്നതെന്നായിരുന്നു എരഞ്ഞോളി മൂസയുടെ ചോദ്യം.
ചിത്രത്തില്‍ വിനീത് ശ്രീനിവാസാണ് ഈ ഗാനം ആലപിച്ചിരിക്കുന്നത്, മണിക്കൂറുകള്‍ കൊണ്ട് ജനശ്രദ്ധയാകര്‍ഷിച്ച ഈ ഗാനത്തില്‍ അഭിനയിച്ചിരിക്കുന്നത് പ്രിയ പ്രകാശ് എന്ന പുതുമുഖ നടിയാണ്.
Post Your Comments