‘ആമി’ എന്ന ചിത്രത്തിനെതിരെയുള്ള നെഗറ്റീവ് നിരൂപണങ്ങള്‍ ഫേസ്ബുക്ക് നീക്കം ചെയ്തത് സോഷ്യല്‍ മീഡിയയില്‍ വലിയ വാര്‍ത്തയായി മാറിയിരുന്നു. ചിത്രത്തിനെക്കുറിച്ചുള്ള മോശം നിരൂപണങ്ങള്‍ നീക്കം ചെയ്തതില്‍ ഫേസ്ബുക്ക് ഖേദം പ്രകടിപ്പിക്കുകയും നിരൂപണങ്ങള്‍ വീണ്ടും പുനസ്ഥാപിക്കുകയും ചെയ്തു.
മൂന്നാംകക്ഷി ഇന്റലെക്ച്വല്‍ പ്രോപ്പര്‍ട്ടി എന്ന് അണിയറക്കാര്‍ തെറ്റിദ്ധരിപ്പിച്ചതിനാലാണ് റിവ്യൂകള്‍ നീക്കം ചെയ്തതെന്നായിരുന്നു ഫേസ്ബുക്കിന്റെ വിശദീകരണം. ‘ആമി’യുടെ റിവ്യൂ നീക്കം ചെയ്തതിനെതിരെ വലിയ രീതിയിലുള്ള പ്രതിഷേധം ഉയര്‍ന്നിരുന്നു,ആമിയെക്കുറിച്ച് സംവിധായകന് വിനോദ് മങ്കര എഴുതിയ ഫേസ്ബുക്ക് പോസ്റ്റ് അപ്രത്യക്ഷമായതോടെയാണ് സംഭവം കൂടുതല്‍ വിവാദങ്ങളിലേക്ക് വഴിമാറിയത്. റിവ്യൂ നീക്കം ചെയ്തതില്‍ തനിക്ക് പങ്കില്ലെന്നായിരുന്നു കമലിന്റെ വിശദീകരണം.
Post Your Comments