ഒരു കാലത്ത് മലയാള സിനിമയില്‍ നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്ന നടിയാണ് മീനാക്ഷി. പൃഥിരാജിനൊപ്പമുള്ള വെള്ളിനക്ഷത്രം എന്ന ചിത്രമാണ് നടിയെ സുപരിചിതയാക്കിയത്. തമിഴ്, തെലുങ്ക്, മലയാളം ചലച്ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ മീനാക്ഷി ഇപ്പോള്‍ വെള്ളിത്തിരയുടെ മിന്നുന്ന ലോകത്ത് നിന്നും മാറി നില്‍ക്കുകയാണ്. മലയാളത്തില്‍ മീനാക്ഷി എന്ന പേരില്‍ അറിയപ്പെടുന്ന നടി തമിഴില്‍ ചാര്മിളിയാണ്.
2003ല്‍ തമിഴ് സിനിമയിലൂടെയാണ് താരം അഭിനയ ലോകത്ത് എത്തിയത്. എന്നാല്‍ കരിയറില്‍ ബ്രേക്ക് നല്‍കിയത് മലയാള സിനിമയായിരുന്നു. സിനിമയില്‍ എത്തിയ ആദ്യ വര്‍ഷം തന്നെ ആറു ചിത്രങ്ങളില്‍ താരം അഭിനയിച്ചിരുന്നു. ആകെ മൂന്നു വര്‍ഷം മാത്രമാണ് നടി സിനിമയില്‍ സജീവമായി ഉണ്ടായത്. കാക്കക്കറുമ്പനാണ് മീനാക്ഷിയുടെ ആദ്യമലയാള ചിത്രമെങ്കിലും വെള്ളിനക്ഷത്രമാണ് ആദ്യം റിലീസായത്. വെള്ളിനക്ഷത്രത്തില്‍ യക്ഷിയായി അഭിനയിച്ച മീനാക്ഷിയുടെ പ്രകടനം ശ്രദ്ധേയമായിരുന്നു. ഈ ചിത്രത്തിലെ കഥാപാത്രത്തിന്റെ പേരാണ് മലയാളത്തിലെ തന്റെ പേരായി ഈ നടി സ്വീകരിച്ചത്. തുടര്‍ന്ന് കാക്ക കറുമ്പന്, യൂത്ത്ഫെസ്റ്റിവല്‍, ബ്ലാക്ക്, ജൂനിയര്‍, സീനിയര്‍ എന്നീ ചിത്രങ്ങളില്‍ വേഷമിട്ടു. മമ്മൂട്ടിയുടെ ബ്ലാക്ക് എന്ന ചിത്രത്തില്‍ ഐറ്റം ഡാന്‍സുമായും മീനാക്ഷി പ്രത്യക്ഷപ്പെട്ടിരുന്നു.
ഒരു സമയത്ത് നിരവധി അവസരങ്ങള്‍ ലഭിച്ചിരുന്ന ഈ നടി പിന്നീട് മലയാള സിനിമാലോകത്ത് നിന്നും അപ്രത്യക്ഷയായി. 2005 ന് ശേഷം മീനാക്ഷിയെ കുറിച്ച് യാതൊരു വിവരവുമില്ല.
Post Your Comments