മലയാളത്തിന്റെ പ്രിയ വില്ലന്‍ ബാബു ആന്റണി തന്റെ രണ്ടാം വരവ് ഗംഭീരമാക്കാന്‍ ഒരുങ്ങുകയാണ്. നിവിന്‍ പോളിയുടെ കായംകുളം കൊച്ചുണ്ണിയാണ് പുതിയ ചിത്രം. ഈ ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവയ്ക്കുന്ന ബാബു ആന്റണി വില്ലന്‍ വേഷങ്ങളാണ് താന്‍ കൂടുതല്‍ ചെയ്തതെങ്കിലും സ്ത്രീകളെ അപമാനിക്കുന്ന വേഷങ്ങള്‍ ചെയ്യില്ലെന്നും അക്കാര്യത്തില്‍ താന്‍ അതീവ ശ്രദ്ധാലുവാണെന്നും വ്യക്തമാക്കി. വില്ലന്മാരാണെങ്കിലും അവര്‍ക്കും ഒരു സ്വഭാവവിശേഷം ഉണ്ടാകണമെന്നാണ് താന്‍ കരുതുന്നതെന്നും ദേശീയമാധ്യമത്തില്‍ നല്‍കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറഞ്ഞു.
‘കഴിഞ്ഞ പത്തു വര്‍ഷത്തോളമായി മലയാളത്തില്‍ ഒരു ആക്ഷന്‍ സിനിമ ചെയ്തിട്ടില്ല. അക്കാര്യം ആലോചിക്കുമ്പോള്‍ സങ്കടമുണ്ട്. മലയാളത്തിലെ ഫിലിം മേക്കേഴ്സ് ആക്ഷന്‍ ഇനിയും ഏറെ എക്സ്പ്ലോര്‍ ചെയ്യാനുണ്ട്. ഇപ്പോള്‍ ഒരു ഹോളിവുഡ് സിനിമയില്‍ അഭിനയിക്കുന്നുണ്ട്. അത് ആക്ഷനാണ്. കൂടുതല്‍ ഹോളിവുഡ് സിനിമകളില്‍ അഭിനയിക്കണം എന്നുണ്ടെങ്കില്‍ ഒഡീഷണ് പോകുകയും സ്ഥിരമായി കോണ്‍ടാക്ടില്‍ നില്‍ക്കുകയും വേണം. നിലവിലെ സാഹചര്യത്തില്‍ അത് സാധ്യമല്ലാത്തതിനാല്‍ വരുന്നത് ചെയ്യുക എന്ന രീതിയില്‍ മുന്നോട്ടുപോകാനാണ് ആഗ്രഹിക്കുന്നത്’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Leave a Comment