വെള്ളിതിരയില്‍ ഭാഗ്യം നേടാന്‍ ചില നടിമാര്‍ ജ്യോതിഷത്തിലും സംഖ്യാ ശാസ്ത്രത്തിലും വിശ്വസിച്ചു പേരുമാറ്റുന്നത് നമ്മള്‍ കണ്ടിട്ടുണ്ട്. എന്നാല്‍ ഇവിടെ പറയുന്നത് സ്വന്തം മതം ഉപേക്ഷിച്ചു ഹിന്ദു മതത്തിലേയ്ക്ക് മാറിയ നടിമാരെക്കുറിച്ചാണ്.
ലിസി
മലയാളികളുടെ പ്രിയ നടി ലിസിയും പ്രണയ വിവാഹത്തിനായി മതം മാറിയിട്ടുണ്ട്. സംവിധായകന്‍ പ്രിയദര്‍ശനെ വിവാഹം കഴിച്ചതിന് ശേഷം ലിസി ഹിന്ദുമതത്തിലേക്ക് മാറി. ലക്ഷ്മി എന്നാണ് ഇപ്പോഴത്തെ ഔദ്യോഗിക പേര്.
ഖുശ്ബു
തെന്നിന്ത്യയുടെ പ്രിയതാരം ഖുശ്ബുവും മതം മാറിയ നടിമാരില്‍ ഒരാളാണ് . താരത്തിന്റെ പൂര്‍വ്വാശ്രമത്തിലെ പേര് നഖത്ത് ഖാന്‍ എന്നായിരുന്നു. പിന്നീട് മതം മാറി ഖുഷ്ബു ആയി.
ജോമോള്‍
മലയാളത്തിന്റെ ജാനകികുട്ടി. അതാണ് നടി ജോമോള്‍. എന്നാല്‍ പ്രണയ വിവാഹത്തിനായി തന്റെ ക്രിസ്തുമതം ഉപേക്ഷിച്ച് കൊണ്ട് ജോമോള്‍ ഹിന്ദുമതം സ്വീകരിച്ചു. ജോമോളിന്റെ ഇപ്പോഴത്തെ പേര് ഗൗരി എന്നാണ്.
ആനി
സൂപ്ര്താര ചിത്രങ്ങളിലെ നായികയായി തിളങ്ങിയ നടി ആനിയെ ഓര്‍മ്മയില്ലേ. ഒരു കാലത്ത് മലയാള സിനിമയിലെ ഏറെ തിരക്കുള്ള താരമായിരുന്നു ആനി. സംവിധായകന്‍ ഷാജി കൈലാസുമായുള്ള വിവാഹത്തോടെ ഹിന്ദുമതം സ്വീകരിച്ചിരിക്കുകയാണ് നടി. ഇപ്പോഴത്തെ പേര് ചിത്ര എന്നാണ്.
നയന്‍ താര
മലയാള സിനിമയുടെ വെള്ളിത്തിരയില്‍ എത്തിയ നയന്‍താര തെന്നിന്ത്യയിലെ താര റാണിയായി മാറിക്കഴിഞ്ഞു. പ്രണയത്തിനായി താരവും മതം മാറിയിട്ടുണ്ട്. പ്രഭുദേവയെ വിവാഹം കഴിക്കാന്‍ വേണ്ടി നയന്‍സ് കൊച്ചിയിലെ ആര്യസമാജ ക്ഷേത്രത്തില്‍ ശുദ്ധി കര്‍മ്മത്തില്‍ പങ്കുകൊണ്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഈ ബഖ്‌ന്ധം പിരിഞ്ഞു.
Post Your Comments