ജിമിക്കി കമ്മലിന് ശേഷം സോഷ്യല്‍ മീഡിയ ഏറ്റെടുത്ത അഡാര്‍ ലവിലെ മാണിക്യ മലരായ പൂവി എന്ന ഗാനം കൂടുതല്‍ വിവാദങ്ങളിലേക്ക്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് സംവിധായകന് ഒമര്‍ ലുലുവിനെതിരെ പരാതി ഫയല്‍ ചെയ്തിരിക്കുകയാണ്.
ഇത്തരമൊരു വിവാദമുണ്ടായതില്‍ അതിയായ വേദനയുണ്ടെന്ന് ഒമര്‍ വ്യക്തമാക്കി. മലബാറില്‍ ഒതുങ്ങി നില്‍ക്കാതെ ഈ ഗാനം ലോകം മുഴുവന്‍ പാടിനടക്കട്ടെ എന്ന നല്ല ഉദ്ദേശത്തോടെയാണ് ചെയ്തതെന്നും ഒമര്‍ ലുലു പറഞ്ഞു. “എനിയ്ക്ക് തോന്നുന്നത് കണ്ണിറുക്കി കാണിച്ചതാവാം പ്രശ്നങ്ങള്‍ക്ക് കാരണമായത്”. അശ്ലീലപരമായ ഒരു രംഗങ്ങളും ഗാനത്തിനൊപ്പം ചേര്‍ത്തിട്ടില്ലെന്നും മാതൃഭൂമി ഡോട്ട്കോമിന് നല്കിയ അഭിമുഖത്തില്‍ അദ്ദേഹം പ്രതികരിച്ചു.
Post Your Comments