CinemaMollywoodNEWS

കണ്ണിറുക്കി ഖല്‍ബ് കവര്‍ന്ന കൗമാരക്കാരിയുടെ തലവര മാറി; സിനിമാ ചരിത്രത്തില്‍ തന്നെ ഇതാദ്യം!

ഒറ്റദിവസം കൊണ്ടാണ് പ്രിയ പ്രകാശ്‌ സോഷ്യല്‍ മീഡിയയിലെ സൂപ്പര്‍ താരമായത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചെറിയ ഒരു റോളിലേക്കായിരുന്നു പ്രിയയെ ആദ്യം പരിഗണിച്ചിരുന്നത്, എന്നാല്‍ സംവിധാകന്‍ പ്രിയയിലേക്ക് അപ്രതീക്ഷതമായി ഫോക്കസ് ചെയ്തതോടെ പ്രിയയുടെ തലവര മാറുകയായിരുന്നു. നായികമാര്‍ക്ക് പിന്നില്‍ ജൂനിയര്‍ ആര്‍ട്ടിസ്റ്റായി തിളങ്ങാന്‍ സിനിമയില്‍ അവസരം ലഭിച്ച പ്രിയ സിനിമയുടെ പുതിയ ചരിത്രത്തിലേക്കാണ് നടന്നു കയറിയത്. ചെറുപ്പം മുതലേ സിനിമാ നടിയാകണം എന്നാഗ്രഹിച്ച പ്രിയ ഒറ്റ ഗാനത്തിലൂടെ താനെ ആരാധകരുടെ മനം കവര്‍ന്നിരിക്കുകയാണ്. പുരികക്കൊടി ഉയര്‍ത്തിയും കണ്ണിറുക്കിയും യുവ മനസ്സുകളെ കയ്യിലെടുത്ത പ്രിയയ്ക്ക് അന്യഭാഷയില്‍ നിന്ന് വരെ വിളി വരുന്നുണ്ട്. ഒമര്‍ ലുലുവിന്റെ ചങ്ക്സ് എന്ന ചിത്രത്തില്‍ ഒഡിഷനില്‍ പുറത്തായ പ്രിയ തന്റെ രണ്ടാം വരവ് ഗംഭീരമാക്കിയിരിക്കുകയാണ്. സിനിമ പുറത്തിറങ്ങും മുന്‍പേ സോഷ്യല്‍ മീഡിയയിലൂടെ ഇത്രയും ട്രെന്‍ഡിയായി മാറിയ ഒരു നായിക മലയാള സിനിമയുടെ ചരിത്രത്തില്‍ തന്നെ ആദ്യമാണ്.

shortlink

Related Articles

Post Your Comments


Back to top button