സെയ്ഫ് അലി ഖാന്റെ മകള്‍ സാറയ്ക്ക് ഇത് എന്തായാലും അത്ര നല്ല കാലമല്ല. അച്ഛന്റെ വഴി പിന്തുടര്ന്നാണ് സാറയും ബോളിവുഡിലെ സൂപ്പര്‍ താരമായി വിലസാനെത്തിയത്. എന്നാല്‍ ‘കേദാര്‍നാഥ്’ എന്ന തന്റെ കന്നി ചിത്രം റിലീസ് പ്രതിസന്ധി നേരിടുന്ന അവസ്ഥയിലാണ്. സംവിധായകന് അര്ജ്ജുന് കപൂറും നിര്‍മ്മാതാക്കളും തമ്മിലുള്ള പ്രശ്നമാണ് ചിത്രം ഇറങ്ങുന്നതിനു തടസ്സമായിരിക്കുന്നത്. സംവിധായകനെക്കുറിച്ച് അത്ര നല്ല അഭിപ്രായമല്ല ബോളിവുഡ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. സംവിധായകന്റെ മുന്‍കാല സിനിമകളിലും നിര്‍മ്മാതാക്കളുമായി തര്‍ക്കം നിലനിന്നിരുന്നതായി ആരോപണമുണ്ട്. സെയ്ഫിന്റെ മകള്‍ സാറ വെള്ളിത്തിരയില്‍ എത്തുന്നത് കാണാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് ബോളിവുഡിലെ പ്രമുഖ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Post Your Comments