BollywoodGeneralNEWS

റിലേഷന്‍ഷിപ്പ് ഒരു തുണ്ടുപേപ്പറല്ല; സല്‍മാനുമായുള്ള കൂടുതല്‍ ബന്ധത്തെക്കുറിച്ച് ലൂലിയ!

ബോളിവുഡ് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന പ്രണയ വാര്‍ത്തകളില്‍ ഒന്നാണ് സല്‍മാന്‍- ലൂലിയ പ്രണയബന്ധം. ലൂലിയയെ വിവാഹം കഴിക്കാന്‍ ആഗ്രഹമുണ്ടെന്നു സല്‍മാന്‍ വ്യക്തമാക്കിയിട്ടുണ്ടെങ്കിലും ലൂലിയ ഇതിനെക്കുറിച്ച് കൂടുതല്‍ വിശദീകരണം നല്‍കിയിരുന്നില്ല. വിവാഹത്തെക്കുറിച്ചും ജീവിതത്തെക്കുറിച്ചും ലൂലിയയ്ക്ക് വ്യത്യസ്ത കാഴ്ചപാടാണുള്ളത്.

രണ്ടു പേര്‍ പ്രണയിക്കുകയാണെങ്കില്‍ വിവാഹം എന്നത് നിര്‍ബന്ധമില്ലെന്നും, റിലേഷന്‍ഷിപ്പ് എന്നത് ഒരു തുണ്ട് പേപ്പറല്ലെന്നും ലൂലിയ വ്യക്തമാക്കുന്നു. “എനിക്ക് അറിയില്ല വിവാഹം എപ്പോള്‍ സംഭവിക്കുമെന്ന്. എനിക്ക് ധൃതിയില്ല”. ഒരു പ്രമുഖ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു ലൂലിയ ലൂലിയ വാന്റൂറുടെ പ്രതികരണം, എന്നാല്‍ സല്‍മാന്‍ഖാന്റെ പേരെടുത്തു പറഞ്ഞു കൊണ്ടല്ലായിരുന്നു ലൂലിയ വിവാഹത്തെക്കുറിച്ച് പരാമര്‍ശിച്ചത്. റഷ്യയിലെ ടെലിവിഷന്‍ അവതാരകയായ ലൂലിയ ഇന്ത്യയിലാണ് താമസം. സല്‍മാന്‍ പങ്കെടുക്കുന്ന ഒട്ടുമിക്ക പൊതുവേദികളിലും ലൂലിയയുടെ സാന്നിധ്യമുണ്ടാകാറുണ്ട്.

shortlink

Related Articles

Post Your Comments


Back to top button