ഒറ്റദിവസം കൊണ്ടാണ് പതിനെട്ടുകാരിയായ പ്രിയ പ്രകാശ് യുവ മനസ്സുകള്‍ക്കിടയില്‍ സ്ഥാനം നേടിയത്. ഒമര്‍ ലുലു സംവിധാനം ചെയ്യുന്ന മൂന്നാമത് ചിത്രമായ അഡാര്‍ ലവിലെ ഗാനം പുറത്തിറങ്ങിയതോടെയാണ് പ്രിയ പ്രകാശ് പ്രേക്ഷകര്‍ക്കിടയില്‍ സുപരിചിതയായത്. പുരികക്കൊടി ഉയര്‍ത്തിയും കണ്ണിറുക്കിയും കൗമാര ആണ് ഹൃദയങ്ങളെ മയക്കിയെടുത്ത പ്രിയ ഇപ്പോള്‍ സോഷ്യല്‍ മീഡിയയിലെ നമ്പര്‍വണ്‍ താരമാണ്.
പ്രിയ ഇപ്പോള്‍ ഒരു അഭിമുഖ പരിപാടികളിലും പങ്കെടുക്കേണ്ടതില്ലെന്നു സംവിധായകന് ഒമര്‍ ലുലുവിന്റെ കര്‍ശന നിര്‍ദ്ദേശമുണ്ടെന്നു വ്യക്തമാക്കുകയാണ് പ്രിയയുടെ അമ്മ പ്രീത. സിനിമ കഴിഞ്ഞു അഭിമുഖ പരിപാടികളില്‍ പങ്കെടുത്താല്‍ മതിയെന്ന നിലപാടിലാണ് സംവിധായകന്.അത് കൊണ്ട് തന്നെ ഈ ബഹളങ്ങള്‍ക്കിടയില്‍ നിന്ന് അവളെ ഹോസ്റ്റലിലേക്ക് മാറ്റി നിര്‍ത്തിയിരിക്കുകയാണെന്നും അമ്മ പ്രീത പറയുന്നു.
Post Your Comments