സത്യന് അന്തിക്കാട് സംവിധാനം ചെയ്ത കഥ തുടരുന്നു എന്ന ചിത്രത്തിലൂടെയാണ് ബേബി അനിഖ മലയാള സിനിമയിലെത്തിയത്. ബാലതാരമായി നിരവധി സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രം അവതരിപ്പിച്ച അനിഖയുടെ മാ എന്ന ഹ്രസ്വ ചിത്രം സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുകയാണ്. വിദ്യാര്‍ഥിയായിരിക്കെ ഗര്‍ഭിണിയാകുന്നതും, ആ പ്രതിസന്ധിയെ അതിജീവിക്കുന്നതുമാണ് ‘മാ’ എന്ന ഷോര്‍ട്ട് ഫിലിം പങ്കുവയ്ക്കുന്നത്. ഗ്രേറ്റ് ഫാദറില്‍ മമ്മൂട്ടിയുടെ മകളുടെ വേഷം ചെയ്ത ബേബി അനിഖ ബാലതാരം എന്ന ലേബല്‍ വിട്ടു പക്വതയുള്ള കഥാപാത്രങ്ങളിലേക്ക് ചുവടു മാറ്റുകയാണ്, അതിനാല്‍ തന്നെ തനിക്ക് ഇനി ബേബി അനിഖ എന്ന വിളി ആവശ്യമില്ലെന്നും താരം പറയുന്നു.
“ഞാനിപ്പോള്‍ ബേബി അല്ല. ആ ടാഗ് മാറണം”. ഇന്ത്യ ഗ്ലിറ്റ്സിന് നല്കിയ അഭിമുഖത്തില്‍ അനിഖ പറയുന്നു. ഗൗതം മേനോന്റെ ‘എന്നൈ അറിന്താല്‍’ എന്ന ചിത്രത്തില്‍ അജിത്തിന്റെ മകളായി അഭിനയിച്ച ബേബി അനിഖ കോളിവുഡിലും തന്റെ സാന്നിധ്യമറിയിച്ചിരുന്നു.
Post Your Comments