CinemaGeneralIndian CinemaMollywoodNEWSNostalgiaWOODs

മോഹന്‍ലാലിനെ കാണണമെന്ന ആ ആഗ്രഹം ബാക്കിയാക്കി ലാലേട്ടന്റെ ആരാധിക വിടവാങ്ങി

ലാലേട്ടനെ കാണണമെന്ന ആഗ്രഹം ബാക്കിയാക്കി ലാലേട്ടന്റെ ആരാധിക വിടവാങ്ങി. കോവളം കൃപാതീരത്തിലെ അന്തേവാസിയായ തങ്കമ്മയാണ് ഇന്ന് രാവിലെ പത്തരയോടെ അന്തരിച്ചത്. നൂറ്റിയാറാം വയസായിരുന്നു. മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസ്കരിക്കുമെന്നു കൃപാതീരം അധികൃതർ അറിയിച്ചു.

മരിക്കുന്നതിന് മുമ്പ് രണ്ടേ രണ്ടു ആഗ്രഹങ്ങള്‍ മാത്രമാണ് അമ്മൂമ്മ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ രണ്ടും നടത്താന്‍ കഴിഞ്ഞില്ല. ഒന്ന് ലാലേട്ടനെ നേരിട്ട് കണ്ടു പൊന്നാട അണിയിക്കണം. ലാലേട്ടനെ കാണണമെന്ന അമ്മൂമ്മയുടെ ആഗ്രഹം നടത്താന്‍ പലരും ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. മുത്തശി അമ്മൂമ്മയുടെ ലാലേട്ടനെ കാണണം എന്ന ആഗ്രഹം അറിഞ്ഞ് എല്ലാ ബുധാനഴ്ച്ചയും കൃപാതീരത്തെ അന്തേവാസികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന തിരുവല്ലം ക്രൈസ്റ്റ് നഗര്‍ സ്‌കൂളിലെ വിദ്യാര്‍ത്ഥികളും അധ്യാപകരും ചേര്‍ന്ന് ഒരു പോസ്റ്റര്‍ ഉണ്ടാക്കി സാമൂഹ്യ മാധ്യമങ്ങളില്‍ വഴി പ്രചരിപ്പിച്ചിരുന്നുയെങ്കിലും അതും ഫലം കണ്ടില്ല.

രോഗശയ്യയിലായ സൂപ്പര്‍താരത്തെ കാണാന്‍ ഷാരൂഖ് ഖാൻ

രണ്ടാമത്തെ ആഗ്രഹം മരണ ശേഷം മൃതദേഹം മെഡിക്കൽ കോളേജിലെ കുട്ടികൾക്ക് പഠിക്കാൻ നൽകണമെന്നായിരുന്നു. എന്നാല്‍ അമ്മൂമ്മയുടെ ആഗ്രഹം നാലു വർഷം മുൻപ് അമ്മൂമ്മയെ കൃപാതീരത്ത് എത്തിച്ചവരുമായി കൃപാതീരം അധികൃതർ പങ്കുവെച്ചെങ്കിലും അതിന് അനുവാദം ലഭിച്ചില്ലെന്ന് പറയുന്നു. തുടർന്നാണ് മൃതദേഹം തൈക്കാട് ശാന്തി കവാടത്തിൽ സംസകരിക്കാൻ തീരുമാനിച്ചത്.

1969 ല്‍ പുറത്തിറങ്ങിയ കള്ളി ചെല്ലമ്മ എന്ന ചിത്രത്തില്‍ താന്‍ അഭിനയിച്ചിട്ടുണ്ടെന്ന് അമ്മൂമ്മ പലപ്പോഴും പറയാരുണ്ടായിരുന്നു. എന്നാല്‍ ഇതിന്റെ വിശദാംശങ്ങള്‍ അറിയില്ല. നാല് വര്‍ഷം മുന്‍പാണ് മുത്തശി അമ്മൂമ്മ കൃപാതീരത്ത് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button