GeneralMollywoodNEWS

24 മണിക്കൂര്‍ പ്രധാനമന്ത്രി; മോഹന്‍ലാലിന് അങ്ങനെയൊരു അവസരം നല്‍കിയാല്‍ അദ്ദേഹം ചെയ്യുന്ന കാര്യങ്ങള്‍ ഇങ്ങനെ!

ഒരു ഓണ്‍ലൈന്‍ മീഡിയയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാലിന് മുന്നില്‍ അങ്ങനെയൊരു ചോദ്യം വന്നു വീണത് അപ്രതീക്ഷിതമായിട്ടായിരുന്നു. ഒരു സംശയവും ഇല്ലാതെ മോഹന്‍ലാല്‍ അതിനു മറുപടിയും നല്‍കി.

ഒരു ദിവസത്തേക്ക് പ്രധാനമന്ത്രിയാകാന്‍ അവസരം ലഭിച്ചാല്‍ എന്തൊക്കെ ചെയ്യുമെന്ന് ചോദിച്ചപ്പോള്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടി ഇപ്രകാരമായിരുന്നു.

“ഇത്രയും വര്‍ഷങ്ങള്‍ പ്രധാനമന്ത്രിമാരായിട്ടിരുന്നിട്ടുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല പിന്നല്ലെ 24 മണിക്കൂര്‍ മാത്രം പ്രധാനമന്ത്രിയാകുന്ന ഞാന്‍”. 24 മണിക്കൂര്‍ കൊണ്ട് തനിക്ക് ഒരു കാര്യങ്ങളും ചെയ്യാന്‍ പറ്റില്ലെന്നും , വേണമെങ്കില്‍ ഞാന്‍ സുഖമായി കിടന്നു ഉറങ്ങുമെന്നും മോഹന്‍ലാല്‍ തമാശരൂപേണ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button