CinemaGeneralMollywoodNEWS

സാഹസിക രംഗങ്ങള്‍ ലാലിന് ആവേശമാണ്, നിന്‍റെ ശ്രദ്ധയുണ്ടാകണം; വൈശാഖിനോട് മമ്മൂട്ടി പറഞ്ഞതിങ്ങനെ!

പരസ്പര സ്നേഹത്തോടെയും ബഹുമാനത്തോടെയുമാണ് മോഹന്‍ലാലും മമ്മൂട്ടിയു അവരുടെ സിനിമാ കരിയര്‍ മുന്നോട്ടു കൊണ്ട് പോകുന്നത്. ഫാന്‍സുകാര്‍ തമ്മില്‍ വെല്ലുവിളിയുണ്ടാകുമ്പോഴും മമ്മൂട്ടിയും മോഹന്‍ലാലും തമ്മില്‍ നല്ല ഐക്യമാണെന്നുള്ളത് മലയാള സിനിമയിലെ പരസ്യമായ രഹസ്യമാണ്. സാഹസിക രംഗങ്ങള്‍ ചെയ്യാന്‍ വല്ലാതെ ആവേശമുള്ള നടനാണ്‌ മോഹന്‍ലാല്‍. അത് കൊണ്ട് തന്നെ പുലിമുരുകന്‍ എന്ന ചിത്രത്തില്‍ അഭിനയിക്കുമ്പോള്‍ മോഹന്‍ലാലിന്‍റെ കാര്യത്തില്‍ ഒരു ജ്യേഷ്ഠ സഹോദരനെപ്പോലെ മമ്മൂട്ടിയുടെ ഒരു കരുതല്‍ ഉണ്ടായിരുന്നു.

സാഹസിക രംഗങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാലിന് വലിയ ആവേശമാണെന്നും നീ വേണം അത് ശ്രദ്ധിക്കാനെന്നുമായിരുന്നു പുലിമുരുകന്‍റെ സംവിധായകനായ വൈശാഖിനോടുള്ള മമ്മൂട്ടിയുടെ നിര്‍ദ്ദേശം. സംവിധായകന്‍ വൈശാഖ് തന്നെയാണ് അടുത്തിടെ ഒരു അഭിമുഖത്തില്‍ മോഹന്‍ലാലിനോടുള്ള മമ്മൂട്ടിയുടെ ഈ മുന്‍കരുതലിനെക്കുറിച്ച് പങ്കുവെച്ചത്.

shortlink

Related Articles

Post Your Comments


Back to top button