ശ്രീദേവിയുടെ മകള്‍ ജാന്‍വി സിനിമാ ലോകത്തേക്ക് ചുവടുറപ്പിച്ച് കഴിഞ്ഞു. ജാന്‍വിയുടെ ‘ധഡാക്ക്’ എന്ന ബോളിവുഡ് ചിത്രം റിലീസിന് തയ്യാറെടുക്കുകയാണ്. ചിത്രത്തില്‍ നായകനായി അഭിനയിക്കുന്ന ഇഷാനുമായി ജാന്‍വി പ്രണയത്തിലാണെന്ന് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇവര്‍ ഒരുമിച്ച് ഷോപ്പിംഗ് നടത്തിയതൊക്കെ ബോളിവുഡ് മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയിരുന്നു. എന്നാല്‍ ഇത്തരം വാര്‍ത്തകള്‍ സൃഷ്ടിക്കപ്പെട്ടത് പുതിയ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായിട്ടാണെന്നാണ് ഇതുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത്.
ലാക്മി ഫാഷന്‍ വീക്കില്‍ അമ്മ ശ്രീദേവി ജാന്‍വിയെ ശകാരിക്കുന്നതൊക്കെ കഴിഞ്ഞ ദിവസം ബോളിവുഡ് മാധ്യമങ്ങളില്‍ ചര്‍ച്ചയായതാണ്. ഗ്ലാമറസ് വസ്ത്രം ധരിച്ചതിന്റെ പേരില്‍ ജാന്‍വി നീരസം പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ശ്രീദേവി പ്രകോപിതയായതും ജാന്‍വിയുടെ മൊബൈല്‍ പിടിച്ചു വാങ്ങിയതുമൊക്കെ ഫാഷന്‍ ഷോയില്‍ നിന്നുള്ള വീഡിയോയില്‍ വ്യക്തമായിരുന്നു,
Post Your Comments