രണ്ടാം വരവില്‍ മികച്ച അമ്മ കഥാപാത്രങ്ങളിലൂടെയാണ് ശാരദ പ്രേക്ഷകര്‍ക്ക് വീണ്ടും പ്രിയങ്കരിയായത്. അറുപതുകളുടെ തുടക്കത്തില്‍ മുന്‍നിര നായികയായി തുടക്കം കുറിച്ച ശാരദ മലയാള സിനിമാ ലോകത്തെ പകരം വയ്ക്കാനില്ലാത്ത താരമാണ്. സ്ത്രീകള്‍ തങ്ങളുടെ ശക്തി സ്വയം തിരിച്ചറിയുന്നതാണ് യഥാര്‍ത്ഥ സ്ത്രീ ശാക്തീകരണമെന്നു അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ ശാരദ വ്യക്തമാക്കിയിരുന്നു. എന്റെ സിനിമകള്‍ കണ്ടു സമൂഹത്തില്‍ മാറ്റമുണ്ടാകുന്നുവെന്ന് അറിയുന്നതാണ് സിനിമാ ജീവിതത്തിലെ ഏറ്റവും വലിയ സംതൃപ്തിയെന്നും ശാരദ പ്രതികരിച്ചു.
തന്റെ ബലിപീഠം എന്ന തെലുങ്ക് സിനിമ കണ്ടു പിരിഞ്ഞു കഴിഞ്ഞ ഒട്ടേറെ ദമ്പതിമാര്‍ ഒന്നിക്കാന്‍ ഇടയായെന്നും ശാരദ കൂട്ടിച്ചേര്‍ത്തു കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലെ വിമണ്‍ സെല്‍ സംഘടിപ്പിച്ച പരിപാടിയില്‍ സംസാരിക്കുകയായിരുന്നു ശാരദ.
Post Your Comments