ഒരുകാലത്ത് മലയാള സിനിമയില്‍ മികച്ച കഥാപാത്രങ്ങളിലൂടെ പ്രേക്ഷക മനസ്സില്‍ ഇടം നേടിയ നടിയാണ് രേഖ. മുന്‍നിര താരങ്ങളുടെ നായികായി മലയാള സിനിമയില്‍ തന്റെതായ ഇടം നേടിയെടുത്ത രേഖ മലയാള സിനിമയില്‍ ഇപ്പോഴും സജീവമാണ്. രേഖയുടെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് മറുപടി നല്കി നടി രേഖ തന്നെ രംഗത്തെത്തി.
ഇപ്പോള്‍ അവള്‍ക്ക് പഠനത്തിലാണ് ശ്രദ്ധ വേണ്ടുന്നതെന്നും അതിനാല്‍ തന്റെ മകളുടെ സിനിമാ പ്രവേശനത്തെക്കുറിച്ചുള്ള വ്യാജ പ്രചരണം അവസാനിപ്പിക്കണമെന്നും രേഖ വ്യക്തമാക്കി. ഒരു തമിഴ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലായിരുന്നു രേഖയുടെ പ്രതികരണം.
Post Your Comments