താരപുത്രന്മാരുടെയും താരപുത്രിമാരുടെയും വരവ് ആഘോഷത്തോടെയാണ് ആരാധകര്‍ സ്വീകരിക്കാറുള്ളത്. സത്യരാജിന്റെ മകള്‍ ദിവ്യ സിനിമയില്‍ അരങ്ങേറുന്നുവെന്ന് കഴിഞ്ഞ ദിവസം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു, എന്നാല്‍ സിനിമയില്‍ തനിക്ക് താല്പര്യമില്ലെന്നു വ്യക്തമാക്കിയിരിക്കുകയാണ് താരപുത്രി. ന്യുട്രീഷ്യനിസ്റ്റായി ഏഴു വര്‍ഷമായി പ്രാക്ടീസ് ചെയ്യുകയാണെന്നും , രണ്ടു വര്‍ഷമായി ചെന്നൈയില്‍ ക്ലിനിക്കല്‍ കണ്‍സള്‍ട്ടന്റ് ചെയ്യുന്നുവെന്നും ദിവ്യ പറയുന്നു. അതുകൊണ്ട് തന്നെ സിനിമയിലേക്ക് വരാന്‍ താല്പര്യമില്ലെന്നും എന്നാല്‍ സിനിമാ മേഖലയെ ഒരുപാടു ബാഹുമാനിക്കുന്നുവെന്നും ഒരു തമിഴ് മീഡിയയ്ക്ക് നല്കിയ അഭിമുഖത്തില്‍ ദിവ്യ വ്യക്തമാക്കി.
Post Your Comments