തെന്നിന്ത്യയിലെ താര സുന്ദരിയായി വിലസിയ നടിയാണ് രേഖ. തമിഴ്, മലയാളം തുടങ്ങി വിവിധ ഭാഷകളില്‍ എന്പതുകളിലും തൊണ്ണൂറുകളിലും തിരക്കുള്ള നായികയായിരുന്ന രേഖ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാകുകയാണ്. എന്നാല്‍ കോളിവുഡിലെ ഇപ്പോഴത്തെ ചര്‍ച്ച രേഖയുടെ മകള്‍ അനുഷ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കുന്നുവെന്നതാണ്. എന്നാല്‍ ഈ പ്രചരണങ്ങളുടെ സത്യാവസ്ഥ വ്യക്തമാക്കുകയാണ് രേഖ.
”പ്രിയപ്പെട്ട മാധ്യമ സുഹൃത്തുക്കളേ, സഹോദരങ്ങളേ, ‘എന്റെ മകള്‍ സിനിമയില്‍ അരങ്ങേറ്റം കുറിയ്ക്കാന്‍ ഒരുങ്ങുന്നുവെന്ന വാര്‍ത്തകള്‍ കണ്ടിരുന്നു. ഇവിടെ ഒരു കാര്യം വ്യക്തമാക്കുകയാണ്. എന്റെ മകള്‍ക്ക് ഉപരിപഠനത്തിനാണ് താല്പര്യം. അവള് ഒരു സിനിമയിലും അഭിനയിക്കാന്‍ പോകുന്നില്ല. ദയവ് ചെയ്ത് പ്രചരണങ്ങള്‍ അവസാനിപ്പിക്കണം”- രേഖ പറഞ്ഞതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
എം.എ നിഷാദ് സംവിധാനം ചെയ്യുന്ന കിണര്‍ എന്ന ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണ് രേഖ. നാസര്‍, ജയപ്രദ, പാര്ത്ഥിപന്, അനു ഹാസന് എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തുന്നത്.
Post Your Comments