CinemaLatest NewsMollywoodWOODs

സണ്ണി ലിയോൺ’ എന്ന് പറയാന്‍ അന്തസ്സും ശ്രേഷ്ഠതയും; ‘രേഷ്മ’ എന്നു പറയുമ്പോള്‍ പുച്ഛം; കുറിപ്പ് വൈറല്‍

ബിജു മേനോന്‍ നായകനായ റോസാപ്പൂ എന്ന ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ചിത്രം മികച്ച പ്രതികരണം നേടുന്ന ഈ സമയത്ത് ഒരു യുവാവിന്റെ ഫേസ് ബുക്ക് കുറിപ്പ് വൈറല്‍ ആകുകയാണ്. സണ്ണി ലിയോൺ’ എന്ന് പറയാന്‍ അന്തസ്സും ശ്രേഷ്ഠതയും; ‘രേഷ്മ’ എന്നു പറയുമ്പോള്‍ പുച്ഛം മാത്രമാണ് ഉണ്ടാകുന്നതെന്നും പറയുന്ന കുറിപ്പില്‍ കപട സദാചാരത്തെ യുവാവ് വിമര്‍ശിക്കുന്നു.

റീസെയുടെ കുറിപ്പ്

ഇവിടെ പോസ്റ്റ് ചെയ്തിരിക്കുന്ന കുറച്ച് ചിത്രങ്ങളും, രണ്ട് ലിങ്കുകളും അഭിമാനക്ഷതമേൽക്കില്ല എന്നുറപ്പുള്ളവ൪ക്ക് തുറന്ന് നോക്കാം..

” റോസാപ്പൂ ” എന്ന ചിത്രത്തെക്കുറിച്ച് ഞാൻ പറയുവാനാഗ്രഹിക്കുന്ന കാര്യങ്ങൾ ആ ചിത്രങ്ങൾ പറയും…

നീണ്ട ഒരു വിശകലനത്തേക്കാൾ, ആ ചിത്രങ്ങൾക്കായിരിക്കും നിങ്ങളോട് കൂടുതൽ സംസാരിക്കുവാനാകുക..
കുറച്ച് നാളുകൾക്ക് മുൻപാണ്,
സിനിമാ മംഗളത്തിലോ മറ്റോ ആണെന്ന് തോന്നുന്നു, മാന്യതയുടെ മുഖമുള്ള മലയാളി അറിയാനിഷ്ടപ്പെടാത്ത ഒരു സ്ത്രീയുടെ ജീവിതത്തെക്കുറിച്ച് ഞാൻ വായിച്ചിരുന്നു, ഒരുപാട് വേദനിപ്പിക്കുകയും, ചിന്തിപ്പിക്കുകയും, അസ്വസ്ഥത പെടുത്തുകയും ചെയ്ത ആ ജീവിതത്തെക്കുറിച്ച്, കുറച്ച് നാളുകൾക്ക് ശേഷം നെറ്റിലും കണ്ടപ്പോൾ ഞാൻ അതിവിടെ പങ്ക് വെക്കുകയും ചെയ്തു..
ആ സ്ത്രീയുടെ പേര് ‘രേഷ്മ’ ..
വായിക്കുമ്പോൾ നിങ്ങളുടെ മുഖത്തുണ്ടാവുന്ന വികാരം എനിക്ക് മനസ്സിലാക്കാവുന്നതേയുള്ളൂ, കാരണം ‘സണ്ണി ലിയോൺ’ എന്ന് പറയുമ്പോൾ കിട്ടുന്ന അന്തസ്സും ശ്രേഷ്ഠതയുമൊന്നും ‘രേഷ്മ’ എന്ന പേരിനില്ല. എന്നാൽ സദാചാരബോധത്തിന്റെ മേലാട അഴിച്ച് വെച്ച്, അവനവന്റെ സ്വകാര്യ നിമിഷങ്ങളിലേക്ക് ഇറങ്ങിച്ചെല്ലുമ്പോൾ അവിടെ രേഷ്മക്ക് കിട്ടുന്ന സ്വീകാര്യത അതിബൃഹത്തായതാണ്..

ഇപ്പോൾ കൊട്ടിഘോഷിക്കപ്പെടുന്ന പല മഹതികളായ നായികമാരെപ്പോലെ, ഒരുകാലത്ത് സിനിമയുടെ വെള്ളിവെളിച്ചം തേടിയെത്തിയതാണ്, പിന്നീട് ജീവിതത്തിന്റെ വെട്ടം കാണാനാവാതെ ഇരുളുകൾക്കുള്ളിലേക്ക് ആഴ്ന്നിറങ്ങിപ്പോയ ‘രേഷ്മ’ ഇന്നെവിടെയാണെന്ന് ആ൪ക്കുമറിയില്ല, എന്നാൽ അവരുടെ ശരീരം ഇന്നും ലക്ഷങ്ങൾ ഇന്റ൪നെറ്റിൽ തിരഞ്ഞുകൊണ്ടിരിക്കുന്നു..
സണ്ണി ലിയോണെ ബഹുമാനിക്കാനും, അവർക്ക് വേണ്ടി തടിച്ചുകൂടാനും തിരക്കിടുന്ന മലയാളിക്ക് ഇവരെപ്പോലുള്ളവരെ കുറിച്ച് സംസാരിക്കുന്നതൊക്കെ ഒരുതരം നിലവാരമില്ലായ്മയാണ്..
2000 ആണ്ടിന്റെ അവസാനം കാക്കനാട്ടിലെ ഏതോ ഒരു ഫ്ളാറ്റിൽ നിന്നും വ്യഭിചാരത്തിന് അറസ്റ്റിലായ ‘രേഷ്മ’ എന്ന ‘തുണ്ട് നടിയോട്’ മലയാളിക്ക് തോന്നിയത്, പുച്ഛവും അറപ്പും മാത്രമാണ്, എന്നാൽ അന്ന് ആ സ്ത്രീയുടെ മുഖത്ത് കാണപ്പെട്ട വല്ലാത്ത ഒരു നിർവികാരത, ഏതൊരു മനുഷ്യനേയും വേട്ടയാടുന്നതായിരുന്നു…

‘റോസാപ്പൂ’ ഒരു മഹത്തായ സിനിമയാണെന്ന് സ്ഥാപിക്കുവാനല്ല എന്റെ ശ്രമം, എന്നാൽ മലയാളി തന്റെ സ്വീകരണമുറിയിൽ സംസാരിക്കുവാനിഷ്ടപ്പെടാത്ത ഒരു ഇമോഷനെ കുറിച്ചുള്ള ഒരോർമ്മപ്പെടുത്തലാണ് ഈ ചിത്രം.
ഒരു കാലഘട്ടത്തെ Softporn ഇന്റസ്ട്രിയുടെ എല്ലാ ദാരുണാവസ്ഥയും ചിരിയിലൂടെ നമ്മിലേക്കെത്തിച്ചിട്ട്, അവസാനം ഒരു നിമിഷം നമ്മെയൊന്ന് ചിന്തിപ്പിക്കാൻ വിടുന്നിടത്താണ് , നമ്മൾ ചിരിച്ച ചിരിയെല്ലാം നമ്മെ തന്നെ പരിഹസിച്ചതായിരുന്നില്ലേ എന്ന് തോന്നിപ്പോകുന്നത്..
ഒരുതരം ‘ലീലയിലെ കുട്ടിയപ്പൻ’ സ്റ്റെെൽ അംഗീകാരവും വിശദീകരണവുമല്ലിത്,
ഉള്ളിലുണ്ടായ ഒരു അസ്വസ്ഥതയും, ചില ജീവിതങ്ങളെ കുറിച്ച് അറിയുമ്പോഴുണ്ടാവുന്ന വേദനയും മാത്രമാണ്..

അഞ്ജലിയും, ബിജുവേട്ടനും, നീരജും, സൗബിനും, ബേസിലേട്ടനുമെല്ലാം അഭിനന്ദനമർഹിക്കുന്നു ഇങ്ങനൊരു ചിത്രം ചെയ്തതിന്..
മാത്രമല്ല വിനുവേട്ടന് പ്രത്യേക നന്ദി ഈ ധെെര്യത്തിന്.., കാരണം ഈ ചിത്രം മുന്നോട്ട് വെക്കുന്ന Emotion മലയാളിക്ക് വിലക്കപ്പെട്ടതാണ്, എന്നാൽ എല്ലാവരുടെ ഉള്ളിലുള്ളതുമാണ്…

 

shortlink

Related Articles

Post Your Comments


Back to top button