CinemaGeneralIndian CinemaKollywoodLatest NewsNEWSWOODs

സ്വാമിയുടെ താന്ത്രിക് സെക്സ് വീഡിയോയില്‍ കുടുങ്ങിയ വിവാദ നടി രഞ്ജിത 

സിനിമയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച ഒരു നടിയാണ് രഞ്ജിത. എന്നാല്‍ സിനിമയില്‍ നിന്നും അകന്നു കഴിയുന്ന ഈ നടി വിവാദങ്ങളുടെ കളി തോഴിയായി മാറിയിരിക്കുകയാണ് ഇപ്പോള്‍. ശ്രീവല്ലി എന്ന പേരില്‍ സിനിമയില്‍ എത്തിയ നടിയ്ക്ക് രഞ്ജിത എന്ന പേര് നല്‍കിയത് ദേശീയ പുരസ്കാര ജേതാവ് കൂടിയായ സംവിധായകന്‍ പി. ഭാരതി രാജയാണ്. ഇദ്ദേഹം തന്നെയാണ് 1992ല്‍ നാടോടി തെന്‍ഡ്രല്‍ എന്ന ചിത്രത്തിലൂടെ രഞ്ജിതയെ തമിഴില്‍ അവതരിപ്പിച്ചത്. 1996ല്‍ എസ്.വി. കൃഷ്ണ റെഡ്ഡിയുടെ തെലുങ്ക് സിനിമയായ ‘മാവിച്ചിഗുരു’ എന്ന സിനിമയില്‍ മികച്ച സഹനടിക്കുള്ള പുരസ്‌കാരം ഇവര്‍ക്കു ലഭിച്ചു.

സിനിമയില്‍ തിളങ്ങുന്നതിനിടെയാണ് സൈനിക മേജര്‍ രാകേഷ് മേനോനെ നടി വിവാഹം കഴിച്ചത്. കോളജ് കാലം മുതല്‍ പരസ്പരം അറിയാമായിരുന്ന ഇരുവരും 2000-ല്‍ വിവാഹിതരായി. എന്നാല്‍ 2007ല്‍ ഇവര്‍ വേര്‍പിരിഞ്ഞു. വിവാഹത്തിനുശേഷം സിനിമയില്‍ നിന്നും കുറച്ചു നാല്‍ മാറിനിന്ന നടി പിന്നീട് നായികയില്‍നിന്നും സഹനടിയിലേക്ക് ഒതുങ്ങികൊണ്ട് രണ്ടാം വരവും നടത്തി. സിനിമയ്ക്കൊപ്പം തമിഴ് സീരിയലുകളിലും ഇവര്‍ പ്രത്യക്ഷപ്പെട്ടു. എന്നാല്‍ അവസരങ്ങള്‍ കുറഞ്ഞതോടെ സിനിമാ മേഖലയില്‍ നിന്നും അകന്ന രഞ്ജിത സ്വാമി നിത്യാന്ദയുടെ ആശ്രമമത്തില്‍ ശിഷ്യയാകുകയും മാ ആനന്ദമയിയായി മാറുകയും ചെയ്തു.

സ്വാമിക്കൊപ്പമുള്ള താരത്തിന്റെ ലൈംഗിക വീഡിയോ പുറത്തു വന്നതോടെ നടിയുടെ പേര് വിവാദങ്ങളില്‍ നിറഞ്ഞു. ഏഴു വര്‍ഷത്തിനു മുന്പ് ഇറങ്ങിയ ആ വീഡിയോ കെട്ടി ചമച്ചത് ആണെന്ന വാദമാണ് നടി ഉയര്‍ത്തിയത്. എന്നാല്‍ വീഡിയോ യഥാര്‍ത്ഥത്തില്‍ ഉള്ളതാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ട് പുറത്തു വന്നു. എന്നാല്‍ ഈ കേസുകളെല്ലാം ആളുകളുടെ മറവിയിലേക്കു പോയതോടെ വീണ്ടും ആശ്രമത്തില്‍ സജീവമാകുകയാണ് നടി. കഴിഞ്ഞ കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് അമിത വേഗത്തില്‍ വന്ന താരത്തിന്റെ വാഹനം അപകടത്തില്‍പ്പെട്ടതും നിര്‍ത്താതെ പോയതിനെ തുടര്‍ന്ന് ആളുകള്‍ തകര്‍ത്തതും വാര്‍ത്തയായിരുന്നു.

ഇരുചക്രയാത്രീകനെ ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ സിനിമാ താരത്തിന്റെ കാര്‍ നാട്ടുകാര്‍ ചെയ്സ് ചെയ്തു പിടിച്ചു. മുന്‍കാല സിനിമാ നടി രഞ്ജിത സഞ്ചരിച്ച ഫോര്‍ഡ് കാറാണ് ബൈക്ക് യാത്രീകനെ ഇടിച്ചിട്ടത്.ബംഗളൂരുവിന് സമീപം നെലമംഗല ആഞ്ചിപാല്യയിലാണ് സംഭവം. ഇതേ തുടര്‍ന്ന് രോഷാകുലരായ നാട്ടുകാര്‍ വാഹനത്തിന് നേരെ കല്ലേറ് നടത്തുകയും പ്രദേശത്ത് സംഘര്‍ഷമുണ്ടാവുകയും ചെയ്തു. നിത്യാനന്ദ സ്വാമിയുടെ ധ്യാനപീഠ ആശ്രമത്തിലേക്ക് പോകും വഴിയായിരുന്നു അപകടം. സംഭവത്തില്‍ ബൈക്ക് യാത്രക്കാരായ നാരായണ്‍ ഗൗഡ, ലക്ഷ്മി കാന്ത് എന്നിവര്‍ക്ക് ഗുരുതരമായി പരിക്ക് പറ്റുകയും ചെയ്തു.

shortlink

Related Articles

Post Your Comments


Back to top button