CinemaGeneralIndian CinemaMollywoodNEWSWOODs

അഡ്ജസ്റ്റ് ചെയ്‌താല്‍ നായികയാക്കാം; ചീത്തപറഞ്ഞ് ഇറങ്ങിപോരേണ്ടിവന്നതിനെക്കുറിച്ച് സൂപ്പര്‍താരങ്ങളുടെ നായിക

സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെ പലപ്പോഴും ചൂഷണങ്ങള്‍ നടക്കുനുണ്ട്. അഭിനയിക്കാന്‍ ആഗ്രഹിച്ച് അവസരങ്ങള്‍ തേടി നടക്കുമ്പോള്‍ നിരവധി മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ടെന്ന് നടി നേഹ. മലയാളത്തില്‍ രണ്ടു ചിത്രങ്ങളിലാണ് നേഹ അഭിനയിച്ചിട്ടുള്ളത്. മമ്മൂട്ടിയ്ക്കൊപ്പം കസബയിലും മോഹന്‍ലാലിന്റെ ,മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലും.

പതിനേഴാം വയസ്സുമുതല്‍ സിനിമാ മേഖലയില്‍ എത്തിയ തനിക്ക് അവസരങ്ങള്‍ക്കായി നടന്നപ്പോള്‍ ഉണ്ടായ അനുഭവങ്ങള്‍ ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ താരം വെളിപ്പെടുത്തി. അഡ്ജസ്റ്റ് ചെയ്‌താല്‍ നായികയാക്കാം എന്ന സ്ഥിരം പല്ലവി പല പ്രാവശ്യം കേട്ടിട്ടുണ്ടെന്നും ചീത്ത പറഞ്ഞ് ഇറങ്ങി പോന്നിട്ടുണ്ടെന്നും താരം പറയുന്നു. എന്നാല്‍ തന്റെ ജീവിതത്തില്‍ ഏറ്റവും നല്ലവരായ വ്യക്തികളും സിനിമയില്‍ ഉണ്ടെന്നു മനസിലാക്കി തന്നത് സംവിധായകന്‍ ഹസു രാജശേഖര്‍ ആണെന്നും നടി പറയുന്നു.

 

shortlink

Related Articles

Post Your Comments


Back to top button