
പ്രധാനമന്ത്രിയായി ഒരു ദിവസം ഭരണം നടത്താന്‍ അവസരം ലഭിച്ചാല്‍ എന്തൊക്കെ കാര്യങ്ങള്‍ ചെയ്തു തീര്‍ക്കുമെന്നായിരുന്നു സൂപ്പര്‍ താരം മോഹന്‍ലാലിനോടുള്ള ചോദ്യം. സ്വതസിദ്ധമായ ശൈലിയില്‍ മോഹന്‍ലാല്‍ അതിനു മറുപടിയും നല്കി.
ഇത്രയും വര്‍ഷങ്ങള്‍ പ്രധാനമന്ത്രിമാരായിട്ടിരുന്നിട്ടുള്ളവര്‍ക്ക് ഒന്നും ചെയ്യാന്‍ പറ്റിയിട്ടില്ല പിന്നല്ലെ 24 മണിക്കൂര്‍ കൊണ്ട് ഞാന്‍ എന്നായിരുന്നു മോഹന്‍ലാലിന്റെ തമാശരൂപേണയുള്ള മറുപടി. 24 മണിക്കൂര്‍ കൊണ്ട് തനിക്ക് ഒരു കാര്യങ്ങളും ചെയ്യാന്‍ പറ്റില്ലെന്നും, അങ്ങനെ പ്രധാനമന്ത്രിയാകാനുള്ള ഭാഗ്യം തനിക്കുണ്ടാകാതിരിക്കട്ടെയെന്നും മോഹന്‍ലാല്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ പങ്കുവെച്ചു.
Post Your Comments