CinemaGeneralIndian CinemaMollywoodNEWSWOODs

സിനിമയില്‍ താരമായ അടുത്ത സുഹൃത്തുക്കള്‍ കണ്ടാല്‍ പോലും മൈന്‍ഡ് ചെയ്യാതെയായി; വേദനകള്‍ തുറന്നു പറഞ്ഞ് മനോജ്‌ ഗിന്നസ്

 

കോമഡിയില്‍ തന്റെതായ ഒരു സ്ഥാനം നേടിയെടുത്ത കലാകാരനാണ് മനോജ് ഗിന്നസ്. ബഡായി ബ്ലംഗാവ് എന്ന കോമഡി പരിപാടിയില്‍ വിവിധ വേഷങ്ങളില്‍ ആളുകളെ ചിരിപ്പിക്കുന്ന മനോജ്‌ അടുത്ത സുഹൃത്തുക്കള്‍ പോലും സിനിമയില്‍ താരമായതിനു ശേഷം കണ്ടാല്‍ പോലും മൈന്‍ഡ് ചെയ്യാതെ നടന്നത് വേദനിപ്പിച്ചെന്നു തുറന്നു പറയുന്നു. ഒരു പ്രമുഖ മാധ്യമത്തിലാണ് മനോജ്‌ ഇത് തുറന്നു പറയുന്നത്.

മനോജിന്റെ വാക്കുകള്‍ ഇങ്ങനെ …”സിനിമയിലേക്ക് അവസരം ലഭിച്ചതും യഥാര്‍ത്ഥത്തില്‍ എനിക്കൊരു പുനര്‍ജന്മം നല്‍കിയതും ബഡായി ബംഗ്ലാവാണ്. ഇരുപത്തഞ്ചോളം കോമഡി സിഡികള്‍ പ്രൊഡ്യൂസ് ചെയ്തിട്ടുണ്ട്. എന്നാല്‍ ആറുവര്‍ഷത്തോളം പ്രോഗ്രാമൊന്നുമില്ലാതെ നിരാശനായി കഴിയുമ്പോഴാണ് ബഡായി ബംഗ്ലാവില്‍ തനിക്ക് അവസരം ലഭിച്ചത്. ഇന്നത്തെ സിനിമാതാരങ്ങള്‍ ഉള്‍പ്പെടെ ധാരാളം കലാകാരന്മാര്‍ വളര്‍ന്ന ഒരു ട്രൂപ് താന്‍ സ്വന്തമായി തുടങ്ങി. എന്നാല്‍ എന്റെ അടുത്ത സുഹൃത്തുക്കള്‍ പോലും സിനിമയില്‍ താരമായതിനു ശേഷം കണ്ടാല്‍ പോലും മൈന്‍ഡ് ചെയ്യാതെ നടന്നപ്പോള്‍ നല്ല വിഷമം തോന്നി. സത്യം പറഞ്ഞാല്‍ മിമിക്രിക്കാര്‍ക്ക് ഈഗോയാണ്. യാതൊരു തെറ്റും ആരോടും ചെയ്യാത്ത എന്നോട് എന്തിനാണിത്ര ഈഗോയെന്നു എനിക്കു മനസ്സിലാകുന്നില്ല.”

shortlink

Related Articles

Post Your Comments


Back to top button