തെലുങ്ക് സിനിമയില്‍ മികച്ച വേഷങ്ങള്‍ അവതരിപ്പിച്ച നടിയാണ് ലാവണ്യ. താരത്തിന്റെ പുതിയ തെലുങ്ക് ചിത്രം മികച്ച പ്രേക്ഷക അഭിപ്രായം നേടുകയാണ്. നടി അഹങ്കാരിയാണെന്നും ചില ചിത്രങ്ങള്‍ കരാര്‍ ആയ ശേഷം ഉപേക്ഷിക്കുകയും ചെയ്യുന്നുണ്ടെന്നു ചില വിമര്‍ശങ്ങള്‍ ഉയര്‍ന്നിരുന്നു. എന്നാല്‍ അത്തരം ചില വാര്‍ത്തകള്‍ സത്യമല്ലെന്ന് നടി പറയുന്നു
ലാവണ്യയുടെ വാക്കുകള്‍ ഇങ്ങനെ.. ”പുറത്തുവരുന്ന എല്ലാ വാര്‍ത്തകളും സത്യമാകണമെന്നില്ല. പരശുറാം ചിത്രത്തിനായി നിര്‍മ്മാതാക്കള്‍ സംസാരിച്ചിരുന്നു. വളരെ നല്ലരീതിയില്‍ ആയിരുന്നു ചര്‍ച്ച. എന്നാല്‍ തമിഴ് സിനിമയില്‍ ചില പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതുകൊണ്ടാണ് തമിഴ് ചിത്രങ്ങള്‍ ഉപേക്ഷിക്കാന്‍ കാരണം” 2012ല്‍ പുറത്തിറങ്ങിയ അന്റല രാക്ഷസി എന്ന ചിത്രത്തിലൂടെയാണ് ലാവണ്യ സിനിമയില്‍ എത്തിയത്.
Post Your Comments