
തെന്നിന്ത്യൻ താരങ്ങളുടെ പുത്രന്മാർ ഇന്ന് വെള്ളിത്തിരയിലെ മിന്നും താരങ്ങളാണ്. അതിൽ ആരും തന്നെ അഭിനയത്തിന്റെ കാര്യത്തിൽ ഒട്ടും പുറകിലല്ല. ചിലരാകട്ടെ അച്ഛനേയും കടന്നുവെട്ടുന്ന അഭിനയമാണ്. താരരാജാക്കന്മാരും താരപുത്രന്മാരും തമ്മിലാണ് ഇന്ന് മത്സരം. അച്ഛനാണോ മകനാണോ അഭിനയത്തിൽ മികച്ചത് എന്ന് ചോദിച്ചാൽ ആരാധകർക്ക് പോലും മറുപടിയുണ്ടാകില്ല. ആരൊക്കെയാണ് ഈ താരങ്ങളും താരപുത്രന്മാരുമെന്ന് നോക്കാം
1 ചിരഞ്ജീവി- രാം ചരൺ

തെലുങ്ക് സിനിമയെ ഒരുകാലത്ത് അടക്കി ഭരിച്ചിരുന്ന നടനായിരുന്നു ചിരഞ്ജീവി. തന്റെ മകനേയും അതേ പാതയിൽ എത്തിക്കാൻ ചിരഞ്ജീവിക്ക് കഴിഞ്ഞു. മകൻ രാം ചരൺ ഇന്ന് തെലുങ്ക് സിനിമയുടെ അഭിവാജ്യഘടകമാണ്. ധീര എന്ന സിനിമയിലൂടെ രാം ചരൺ ആരാധകപ്രീതി നേടിയിരുന്നു.
2 അല്ലു അരവിന്ദ്- അല്ലു അർജുൻ

തമിഴികളെ നിർമാതാവായിരുന്ന അല്ലു അരവിന്ദ് തന്റെ മകനെ നിർമാതാവാക്കുന്നതിനു പകരം നടനാക്കി. ഇദ്ദേഹത്തിന്റെ രണ്ടു മക്കളും ഇന്ന് തെന്നിന്ത്യന്‍ സിനിമയില്‍ താരങ്ങളായി മാറിയിരിക്കുകയാണ്. അല്ലു അർജുൻ യുവാക്കളുടെ ഹരമായ് മാറിയത് വളരെ പെട്ടന്നായിരുന്നു.
3 നാഗേശ്വർ റാവു- നാഗാർജുന അഖിൽ , നാഗ ചൈതന്യ

നാഗേശ്വര റാവു തെലുങ്ക് സിനിമയുടെ അഭിവാജ്യഘടകമായിരുന്നു. അദ്ദേഹത്തിന്റെ മകനും കൊച്ചുമക്കളുമെല്ലാം ഇന്ന് സിനിമ രംഗത്ത് സജീവമാണ്. നാഗാർജുനയും നഗചൈതന്യയും അഖിലും ഇന്ന് തെലുങ്ക് സിനിമയിലെ രാജാക്കന്മാരായി മാറിക്കഴിഞ്ഞു.
4 ജയറാം- കാളിദാസ്

കുഞ്ഞുന്നാളിലെ അച്ഛനോടൊപ്പം സിനിമയില്‍ അഭിനയിച്ചു തുടങ്ങിയ നടനാണ് കാളിദാസ്. അച്ഛനോടൊപ്പം സിനിമയില്‍ എത്തിയതും അതേ അച്ഛന്റെ മകന്റെ വേഷത്തിലും. വളര്‍ന്ന് യുവാവയിട്ടും ഇന്നും ഓമനത്തമുള്ള മുഖമുള്ള കാളിദാസിനെ മലയാളികള്‍ക്ക് ഏറെ ഇഷ്ടമാണ്. തമിഴില്‍ കാളിദാസ് നായകനായ ചിത്രം റിലീസ് ആയി കഴിഞ്ഞു. മലയാളത്തില്‍ കാളിദാസ് നായകനാവുന്ന ചിത്രത്തിന്‍റെ ചിത്രീകരണം പൂര്‍ത്തിയായി. റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍.
5 മമ്മൂട്ടി- ദുല്‍ഖര്‍ സല്‍മാന്‍

മലയാള സിനിമയുടെ മിന്നും താരമായ മമ്മൂട്ടിയുടെ മകനും അഭിനയത്തിന്റെ കാര്യത്തില്‍ അച്ഛനോടൊപ്പം എത്തി. അച്ഛന്റെ സ്ഥാനത്തേക്ക് എത്താന്‍ ദുല്‍ഖറിന് അധിക ദൂരം പോകേണ്ടി വന്നില്ല. അച്ഛനെ സ്നേഹിച്ചപോലെ ആരാധകര്‍ മകനേയും സ്വീകരിച്ചു. തമിഴ്, ബോളിവുഡ് സിനിമകളിലും ദുല്ഖര്‍ ഒരു കൈ നോക്കിയിട്ടുണ്ട്.
6 ശിവകുമാര്‍- സൂര്യ, കാര്‍ത്തി

തമിഴ് സിനിമയിലെ ഒരുകാലത്തെ ജനപ്രിയ നടനായിരുന്നു ശിവകുമാര്‍. അദ്ദേഹത്തിന്റെ രണ്ട് മക്കളും ഇന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ താരങ്ങളാണ്. സൂര്യ തമിഴകത്തിന്റെ നട്പ്പിന്‍നായകന്‍ എന്നാണ് അറിയപ്പെടുന്നത്. കാര്‍ത്തിയും മികച്ച കഥാപാത്രങ്ങള്‍ തമിഴ് സിനിമയ്ക്ക് സമ്മാനിച്ചിട്ടുണ്ട്.
7 എസ് എ ചന്ദ്രശേഖര്‍- വിജയ്

വിട്ട്രി എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലയില്‍ പ്രശസ്തനാണ് ചന്ദ്രശേഖര്‍. മകനായ വിജയ് തന്റെ അച്ഛന്റെ പ്രശസ്തി വാനോളം ഉയര്‍ത്തി. ഇന്ന് തമിഴ് സിനിമയിലെ സൂപ്പര്‍ താരമാണ് വിജയ്.
8 ടി ആര്‍ രാജേന്ദ്രന്‍- സിമ്പു

അച്ഛൻ രാജേന്ദ്രൻ സിനിമയിൽ കൈവെയ്ക്കാത്ത മേഖലകളില്ല. അഭിനയം സംവിധാനം നിർമാണം തുടങ്ങിയ എല്ലാ മേഖലകളിലും അദ്ദേഹം തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്. മകനും അച്ഛന്റെ ഒപ്പം എത്താനുള്ള ഓട്ടത്തിലാണ്. ചിമ്പു തമിഴ് സിനിമയിലെ സൂപ്പർ താര പദവിയിലേക്ക് കുതിക്കുകയാണ്.
9. മോഹൻലാൽ- പ്രണവ്

മലയാളത്തിന്റെ താരരാജാക്കന്മാരിൽ ഒരാളാണ് മോഹൻലാൽ. മലയാളത്തിന്റെ മഹാനടൻ. 1980കളിൽ മലയാള സിനിമയിലെത്തിയ ഇദ്ദേഹം മലയാള സിനിമയിൽ തന്റേതായ വ്യക്തിമുദ്ര പതിച്ചു. മകൻ പ്രണവ് മോഹൻലാൽ ആദ്യം സംവിധാനത്തിൽ പരീക്ഷണം നടത്തിയെങ്കിലും പിന്നീടു അച്ഛനെപ്പോലെ അഭിനയ ജീവിതത്തിലേക്ക് കടന്നുവന്നു.
Post Your Comments