വിവാദങ്ങള്‍ കൊണ്ട് എപ്പോഴും നിറഞ്ഞു നില്ക്കുന്ന ഒരു ഗായകനാണ് സോനു നിഗം. എന്നാല്‍ ഗായകന് സോനു നിഗത്തിന്റെ ജീവന് അപകടത്തിലെന്ന് മഹാരാഷ്ട്ര രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. പൊതുപരിപാടിയില്‍ വെച്ചോ ഇവന്റുകളില്‍ വെച്ചോ സോനു നിഗം കൊല്ലപ്പെട്ടേക്കാമെന്നും റിപ്പോര്‍ട്ട്. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിനുള്ള സുരക്ഷാ ക്രമീകരണങ്ങള്‍ പൊലീസ് ശക്തമാക്കി.
ബാങ്കുവിളി ഉള്‍പ്പെടെയുള്ള മതപരിപാടികള്‍ക്ക് ഉച്ചഭാഷണികള്‍ ഉപയോഗിക്കുന്നതിനെ ട്വിറ്റരിലൂടെ സോനു നിഗം വിമര്‍ശിച്ചിരുന്നു. അതിന്റെ ചുവട് പിടിച്ചാണ് മതമൗലിക വാദികള്‍ സോനുവിനെ കൊല്ലാന്‍ നടക്കുന്നത് എന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ട്. ബാങ്കുവിളി വിഷയം മാത്രമല്ല, സിനിമാ തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്പ്പിക്കുന്നതിനെതിരെയും സോനു നിഗം ശക്തമായ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. തിയേറ്ററുകളിലും റെസ്റ്റോറന്റുകളിലുമല്ല ദേശിയ ഗാനം കേള്‍പ്പിക്കേണ്ടത് എന്ന നിലപാടായിരുന്നു അദ്ദേഹം സ്വീകരിച്ചത്. ഇതും അദ്ദേഹത്തിനെതിരെ വന്‍ വിമര്ശനത്തിനിടയക്കിയിരുന്നു.
Post Your Comments