CinemaFilm ArticlesGeneralMollywoodNEWSWOODs

നാല്‍പത് വര്‍ഷം പിന്നിട്ടിട്ടും പുറത്തുവരാത്ത രഹസ്യം! നടി വിജയശ്രീ എന്തിന് ആത്മഹത്യ ചെയ്തു?

നിരവധി താരങ്ങള്‍ വെള്ളിവെളിച്ചത്തിന്റെ മാസ്മരിക ലോകത്ത് നിന്നും പെട്ടന്ന് തന്നെ അപ്രത്യക്ഷയാകാറുണ്ട്. അത്തരത്തില്‍ ഒരു നടിയാണ് വിജയശ്രീ. കെ പി കൊട്ടാരക്കര നിര്‍മ്മിച്ച് ശശികുമാര്‍ സംവിധാനം ചെയ്ത രക്തപുഷ്പം എന്ന ചിത്രത്തോടെയാണ് മലയാള സിനിമയില്‍ ശ്രദ്ധിക്കപ്പെട്ട വിജയശ്രീ മലയാളത്തിലെ മര്‍ലിന്‍മണ്‍റോ എന്നുവിശഷിപ്പിക്കപ്പെത്തിരുന്നു. സിനിമയില്‍ പ്രശസ്തിയുടെ ഉന്നതിയില്‍ നില്‍ക്കുമ്പോഴായിരുന്നു അവര്‍ ആത്മഹത്യ ചെയ്തത്. വിജയശ്രീ മരണമടഞ്ഞിട്ട് നാല്പതു വര്‍ഷങ്ങള്‍ പിന്നിട്ടു. എന്നിട്ടും അവര്‍ എന്തിനു ആത്മഹത്യ ചെയ്തു എന്ന് ഇനിയും അറിയാന്‍ കഴിഞ്ഞിട്ടില്ല.

ഒരു മാംസക്കഷ്ണം പോലെ അയാള്‍ തന്നെ വില്‍ക്കാന്‍ ശ്രമിച്ചു; അമല പോള്‍

എന്നാല്‍ നടി ആത്മഹത്യ ചെയ്തതാണെന്നാണ് ആദ്യം പ്രചരിച്ചതെങ്കില്‍ പിന്നീട് കൊന്നതാണെന്നും പരക്കെ പറയപ്പെട്ടു. എന്നാല്‍ കൊലയാളി ആരെന്നു ഇനിയും വ്യക്തമല്ല. വിജയശ്രീ അഭിനയിച്ച പൊന്നാപുരം കോട്ട സിനിമയുടെ ചിത്രീകരണവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് നടിയുടെ മരണത്തിന് പിന്നിലെന്ന് ആരോപണമുണ്ട്. കുഞ്ചാക്കോയുടേ പൊന്നാപുരംകോട്ട സിനിമയുടെ ചിത്രീകരണവേളയില്‍ വിജയശ്രീയുടെ നീരാട്ട് രംഗങ്ങള്‍ ക്യാമറയിലാക്കുമ്പോള്‍ അവരുടെ വസ്ത്രം ഒഴുക്കില്‍ പെട്ടത് അക്കാലത്ത് വിവാദമായിരുന്നു. അത് കുഞ്ചാക്കോ ചിത്രീകരിച്ചെന്നും വിജയശ്രീ അതില്‍ പ്രകോപിതയായെന്നുമുള്ള വാര്‍ത്തകള്‍ വന്നിരുന്നു. പിന്നീട് ആ രംഗങ്ങള്‍ സിനിമയിലും വന്നു. അന്ന് ആ രംഗങ്ങള്‍ കാട്ടി സിനിമയുടെ നിര്‍മ്മാതാവ് വിജയശ്രീയെ ബ്ലാക്‌മെയില്‍ ചെയ്‌തെന്നും നടി ഭീഷണിപ്പെടുത്തിയപ്പോള്‍ അവരെ കൊലപ്പെടുത്തിയെന്നും അക്കാലത്ത് പ്രചരിച്ചിരുന്നു.

ഏറ്റവും സെക്സിയായ താരപുത്രനാര്?; വ്യക്തമായ മറുപടി നല്‍കി ചന്ദ്രിക രവി!

മാദക സൗന്ദര്യത്തിലൂടെ പ്രേക്ഷകരെ ആകര്‍ഷിച്ച വിജയശ്രീചിത്രങ്ങളാണ് അങ്കത്തട്ട്, ആരോമലുണ്ണി, പൊന്നാപുരംകോട്ട തുടങ്ങിയവ. സ്വര്‍ണ്ണപുത്രി, ജീവിക്കാന്‍ മറന്നു പോയ സ്ത്രീ, യൗവനം, ആദ്യത്തെ കഥ തുടങ്ങിയ ചിത്രങ്ങളിലൂടെ നല്ല അഭിനേത്രി എന്ന പേരും നേടിയശേഷമാണ് അവരുടെ ദുരൂഹമരണം. നസീമ എന്നായിരുന്നു വിജയശ്രീയുടെ യഥാര്‍ഥ പേര്. നിത്യ ഹരിത നായകനായ പ്രേംനസീറുമൊത്ത് ഒട്ടേറെ ചിത്രങ്ങളില്‍ അവര്‍ അഭിനയിച്ചു. പോസ്റ്റുമാനെ കാണ്മാനില്ല, അജ്ഞാതവാസം, മറവില്‍ തിരിവ് സൂക്ഷിക്കുക, ലങ്കാദഹനം, പൊന്നാപുരം കോട്ട, പത്മവ്യൂഹം, പഞ്ചവടി, ആരോമലുണ്ണി, സംഭവാമി യുഗേ യുഗേ തുടങ്ങിയ ഹിറ്റു ചിത്രങ്ങളില്‍ നസീര്‍ വിജയശ്രീ ജോഡി ഒന്നിച്ചു.

എന്നാല്‍ നടി വിജയശ്രീയുടെ മരണം കൊലപാതകമാണെന്ന് സ്ഥാപിക്കുന്നതാണ് ജയരാജിന്റെ നായിക എന്ന സിനിമ. വിജയശ്രീയുടെ മരണത്തെ മുഖ്യപ്രമേയമാക്കി എടുത്തിരിക്കുന്ന സിനിമയിലൂടെ മലയാള സിനിമയിലെ കാരണവസ്ഥാനത്തുള്ള ചിലരെ പ്രതികളാക്കി ചിത്രീകരിച്ചിരിക്കുന്നതായും അന്ന് ചില പരാതിയുയര്‍ന്നിരുന്നു. എന്നാല്‍ മാദക സൌന്ദര്യത്തിലൂടെ മലയാള സിനിമയില്‍ തിളങ്ങിയ വിജയശ്രീയുടെ മരണത്തിനു പിന്നിലെ ദുരൂഹത ഇനിയും അവശേഷിക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button