മലയാളത്തിന്റെ പ്രിയ കഥാകാരി മാധവിക്കുട്ടിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി സംവിധായകന് കമല്‍ ഒരുക്കിയ ആമി തിയറ്ററുകളില്‍ എത്തി. ചിത്രത്തിനെതിരെ മോശം അഭിപ്രായം ഇടുന്ന റിവ്യൂകള്‍ ഫേസ് ബുക്കില്‍ നിന്നും അപ്രത്യക്ഷമാകുകയാണ്. സംഭവം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ചയായിരിക്കുന്നു. ഈ വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കി സംവിധായകന് കമല്‍.
‘ആമി’ക്കെതിരായി സമൂഹമാധ്യമങ്ങളില്‍ വരുന്ന അവലോകന റിപ്പോര്‍ട്ടുകള്‍ അപ്രത്യക്ഷമാകുന്നതില്‍ താന്‍ ഉത്തരവാദിയല്ലെന്ന് കമല്‍ പറയുന്നു. മോശം റിവ്യൂകള്‍ക്കെതിരെ പരാതി നല്കാന് സിനിമയുടെ നിര്‍മ്മാതാവിന് അവകാശമുണ്ടെന്നും കമല്‍ കൂട്ടിച്ചേര്‍ത്തു. മഞ്ജുവിന്റെ പ്രകടനത്തില്‍ താന്‍ തൃപ്തനാണെന്നും, ഒരു പക്ഷേ വിദ്യാബാലനായിരുന്നെങ്കില്‍ മാധവിക്കുട്ടിയോട് നീതി പുലര്‍ത്താന്‍ കഴിയുമായിരുന്നെന്ന് തനിക്ക് ഇപ്പോള്‍ തോന്നുന്നില്ലെന്നും കമല്‍ വ്യക്തമാക്കി.
Post Your Comments