തമിഴ് നടനും നിര്‍മ്മാതാക്കളുടെയും നടന്മാരുടെയും സംഘടനകളുടെ നേതാവുമായ വിശാല്‍ തന്റെ വിവാഹകാര്യം വെളിപ്പെടുത്തുന്നു. 2019 ജനുവരിയില്‍ താന്‍ വിവാഹിതനാകുമെന്നു നടന്‍ പറയുന്നു.
നടികര്‍ സംഘത്തിന്റെ കെട്ടിടനിര്‍മ്മാണം നടന്നു കഴിഞ്ഞാല്‍ ഉടന്‍ തന്റെ വിവാഹമുണ്ടാകുമെന്നു കഴിഞ്ഞ ദിവസം ചെന്നൈ വിമാനത്താവളത്തില്‍വച്ചു മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുന്നതിനിടയില്‍ വിശാല്‍ വ്യക്തമാക്കി.
കഴിഞ്ഞ കുറച്ചു വര്‍ഷമായി നടന്‍ ശരത്കുമാറിന്റെ മകള്‍ വരലക്ഷ്മിയും വിശാലും തമ്മില്‍ പ്രണയത്തിലാണ്. ഇരുവരുടെയും വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് മുന്പ് പലപ്പോഴും വാര്‍ത്തകള്‍ വന്നിരുന്നു. തമിഴില്‍ മാത്രമല്ല മലയാളത്തിലും വരലക്ഷ്മി മികച്ച വേഷങ്ങള്‍ ചെയ്തിട്ടുണ്ട്.
പി എസ മിത്രന്‍ ഒരുക്കുന്ന ചിത്രത്തിലാണ് വിശാല്‍ ഇപ്പോള്‍ അഭിനയിക്കുന്നത്. സാമന്തയാണ് ചിത്രത്തില്‍ നായിക. വിശാലിന്റെ സണ്ടക്കോഴി എന്ന ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തില്‍ വരലക്ഷ്മിയും അഭിനയിക്കുന്നുണ്ട്.
Post Your Comments