സിനിമയുടെ ഡബ്ബിംഗ് സമയത്ത് താന്‍ അഭിനയിക്കാത്ത രംഗവും ചിത്രത്തില്‍ ഉണ്ടെന്നു കണ്ടു നദി ദേഷ്യപ്പെട്ടു. മോഹന്‍ലാലിന്റെ എക്കാലത്തെയും ഹിറ്റ് ചിത്രമായ മണിച്ചിത്രത്താഴിന്റെ ഡബ്ബിംഗ് സമയത്താണ് ഈ സംഭവം. കാല്‍നൂറ്റാണ്ട് പിന്നിട്ടിട്ടും പ്രേക്ഷകന് മടുപ്പ് തോന്നിപ്പിക്കാത്ത ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഫാസില്‍ ഒരുക്കിയ ഈ ചിത്രത്തില്‍ മോഹന്‍ലാലും കെപിഎസി ലളിതയും ചേര്‍ന്ന് ചിരിപ്പിക്കുന്ന ബാത്ത്റൂം സീന്‍ ഇപ്പോഴും ആരെയും ചിരിപ്പിക്കുന്ന ഒന്നാണ്. എന്നാല്‍ ഈ രംഗം ഷൂട്ട് ചെയ്തത് നടിയുടെ അറിവോടെ ആയിരുന്നില്ല. തൃപ്പൂണിത്തുറ ഹില്പാലസിലായിരുന്നു ഈ രംഗത്തിന്റെ ചിത്രീകരണം.
”ആരാടി എന്റെ മുണ്ടെടുത്തതെന്ന് ലളിത ചോദിക്കുന്നതും, എടി അല്ലാ… എടാ…. എടാ..’എന്ന് മോഹന്‍ലാല്‍ പറയുന്നതുമായ പ്രസ്തുത രംഗം, പക്ഷേ രസകരമായ കാര്യം ഈ സീനില്‍ കെപിഎസി ലളിത അഭിനയിച്ചിട്ടില്ല. ഇങ്ങനെയൊരു സീനിനേക്കുറിച്ച് കെപിഎസി ലളിതയ്ക്ക് അറിവേയില്ലായിരുന്നു. അതുകൊണ്ട് തന്നെ ഡബ്ബിംഗ് സമയത്താണ് ഈ രംഗത്തെക്കുറിച്ച് ലളിത അറിയുന്നത്. കെപിഎസി ലളിതയുടെ ശബ്ദം മാത്രമാണ് ഈ രംഗത്ത് വരുന്നത്. അതുകൊണ്ട് തന്നെ ഡബ്ബിംഗ് സമയത്ത് ഈ സീന്‍ ആരെടുത്തു? എപ്പോഴെടുത്തു? എങ്ങനെയെടുത്തു? എന്നൊക്കെ പതിവ് ദേഷ്യത്തോടെ കെപിഎസി ചോദിച്ചു. എന്നാല്‍ ദേഷ്യം പെട്ടന്ന് ചിരിയ്ക്ക് വഴിമാറി. പിന്നാലെ വന്ന മോഹന്‍ലാല്‍ സീനാണ് ഇതിനു കാരണം. അങ്ങനെ പൊട്ടിച്ചിരിച്ചു കൊണ്ട് പൂര്‍ണ്ണ സമ്മതത്തോടെ കെപിഎസി ലളിത ഡബ്ബിങ് പൂര്‍ത്തിയാക്കി.
Post Your Comments