
ബോളിവുഡില്‍ ചുവടുറപ്പിക്കാന്‍ ഒരു താര സഹോദരികൂടി എത്തുന്നു. നടി കത്രീന കെയ്ഫിന്റെ സഹോദരി ഇസബെല്ലയാണ് സിനിമയില്‍ വിജയം നേടാന്‍ ഒരുങ്ങുന്നത്.
നിരവധി പരസ്യ ചിത്രങ്ങളില്‍ നായികയായി തിളങ്ങിയ ഇസബെല്ല ബോളിവുഡില്‍ മികച്ച ഒരു തുടക്കത്തിനായി കാത്തിരിക്കുകയാണ്. ചില കഥകള്‍ കേട്ട് കഴിഞ്ഞു.സല്മാന് ഖാനും സൂരജ് പഞ്ചോളിയും ഒന്നിക്കുന്ന പുതിയ ചിത്രത്തില്‍ ഇസബെല്ല കരാര്‍ ആയെന്നും ചില വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ ഔദ്യോഗികമായ സ്ഥിതീകരണങ്ങള്‍ ഒന്നും ഇതിനെ സംബന്ധിച്ചു വന്നിട്ടില്ല.
Post Your Comments