തമിഴ് സിനിമയിലെ യുവ നടി ചന്ദ്രിക തമിഴിലെ ഏറ്റവും സെക്സിയായ നടന് മലയാളി താരമാണെന്ന് പറയുന്നു. അടുത്തിടെ ഒരു അഭിമുഖത്തില്‍ ‘തമിഴിലെ ഏറ്റവും സെക്സിയസ്റ്റ് നായകന്’ ആരാണെന്ന് ചോദിചപ്പോഴാണ് ചന്ദ്രിക ദുല്‍ഖര്‍ സല്‍മാന്റെ പേര് പറഞ്ഞത്.
സെയ് എന്ന തമിഴ് സിനിമയിലൂടെയാണ് ചന്ദ്രിക ഇന്ത്യന്‍ സിനിമയില്‍ എത്തുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ ‘തമിഴിലെ ഏറ്റവും സെക്സിയസ്റ്റ് നായകന്’ ആരാണെന്ന് ചോദിക്കുകയുണ്ടായി. അതിന് ചന്ദ്രിക പറഞ്ഞ ഉത്തരം ദുല്‍ഖര്‍ സല്മാന് എന്നാണ്. എന്നാല്‍ അദ്ദേഹം മലയാള നടനാണെന്നും ആകെ രണ്ട് ചിത്രങ്ങള്‍ മാത്രമാണ് തമിഴില്‍ അഭിനയിച്ചിരിക്കുന്നതെന്നും അവതാരകന് ഓര്‍മിപ്പിച്ചു.തമിഴിലെ ഒരു നടനെ തെരഞ്ഞെടുത്താല്‍ മറ്റ് നടന്മാരുടെ ആരാധകര്‍ക്ക് ഇഷ്ടമാകില്ല. അതുകൊണ്ട് ഞാന്‍ ഡിക്യു തന്നെ ഉറപ്പിക്കുകയാണെന്നും ചന്ദ്രിക പറഞ്ഞു.
പാതി മലയാളിയും പാതി തമിഴ്നാട്ടുകാരിയുമായ നടിയാണ് ചന്ദ്രികാ രവി മോടലിംഗ് രംഗത്ത് നിന്നും സിനിമയിലും ഭാഗ്യം പരീക്ഷിക്കാനിറങ്ങുന്ന ചന്ദ്രികയുടെ പുതിയ രണ്ടു ചിത്രങ്ങള്‍ രാജ് ബാബു സംവിധാനം ചെയ്യുന്ന സെയ്, സന്തോഷ് പി ജയകുമാര്‍ സംവിധാനം ചെയ്യുന്ന ഇരുട്ട് അറയില്‍ മുരട്ട് കുത്ത് എന്നിവയാണ്.
Post Your Comments