
മാധവിക്കുട്ടിയുടെ ജീവിത കഥ പറഞ്ഞ കമലിന്റെ ‘ആമി’ എന്ന ചിത്രത്തിന് നെഗറ്റിവ് റിവ്യൂ നല്കിയാല് ആ നിരൂപണം നീക്കം ചെയ്യപ്പെടും. ഫേസ്ബുക്കിലാണ് ആമിക്കെതിരെ ഇത്തരമൊരു ആരോപണം ഉയര്‍ന്നിരിക്കുന്നത്. ആമി എന്ന ചിത്രത്തെക്കുറിച്ച് വിശകലനം ചെയ്ത സംവിധായകന് വിനോദ് മങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റാണ് ആദ്യം ഫേസ്ബുക്കില്‍ നിന്ന് അപ്രത്യക്ഷമായാത്. തുടര്‍ന്ന് ആമിയെക്കുറിച്ച് നെഗറ്റീവ് നിരൂപണം നടത്തിയ നിരവധിപ്പേരുടെ പോസ്റ്റുകള്‍ അപ്രത്യക്ഷമായി.
കഴിഞ്ഞ ദിവസമാണ് മാധവിക്കുട്ടിയുടെ ജീവിതകഥ പറഞ്ഞ ആമി പ്രദര്‍ശനത്തിനെത്തിയത്. സമ്മിശ്ര പ്രതികരണം ലഭിക്കുന്ന ചിത്രത്തിന് മോശമായ അഭിപ്രായങ്ങളും ഏറെയാണ്. കമല സുരയ്യയുടെ ജീവിത കഥ ഒരു ചലച്ചിത്ര രൂപമാക്കുന്നതില് കമല്‍ പരാജയപ്പെട്ടുവെന്നും,വെറും നാടകീയത മാത്രം കുത്തി തിരുകിയ ആത്മാവ് ഇല്ലാതെ പോയ ബയോപിക് ആണ് ആമിയെന്നും ചിലര്‍ വ്യക്തമാക്കി. മാധവിക്കുട്ടിയുടെ പുസ്തകം ഇപ്പോഴും ലൈബ്രറികളില്‍ കിട്ടുമായിരുന്നല്ലോ എന്ന് പരിഹസിച്ചു കൊണ്ടായിരുന്നു വിനോദ് മങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്.
Post Your Comments