മാധവിക്കുട്ടിയുടെ ജീവിത കഥ പറഞ്ഞ ആമി പ്രദര്‍ശനത്തിനെത്തി. ചിത്രത്തിന് സമ്മിശ്ര പ്രതികരണം ലഭിക്കുന്ന വേളയില്‍ കമലിന്റെ ആമിയെന്ന ചലച്ചിത്ര രൂപത്തെ വിമര്‍ശിച്ച് സംവിധായകന് വിനോദ് മങ്കര.
വിനോട് മങ്കരയുടെ ഫേസ്ബുക്ക് പോസ്റ്റ്
അഴിച്ചിട്ട മുടി, വലിയ കണ്ണട, മൂക്കുത്തി, പട്ടുസാരി, വെറുതെ ചിരിച്ചുകൊണ്ടിരിക്കൽ, നീട്ടിവലിച്ച സംഭാഷണം, ഇടയ്ക്കിടക്ക് നീർമാതളമെന്ന് പറയുക ,എന്റെ കഥ, പക്ഷിയുടെ മണം എന്നീ പേരുകൾ പുട്ടിന് തേങ്ങയെന്ന പോലെ ചേർക്കുക ഇതൊക്കെയായാൽ മലയാളത്തിന്റെ പ്രിയപ്പെട്ട മാധവിക്കുട്ടിയാവുമെന്ന് തെറ്റിദ്ധരിച്ചപ്പോൾ ഉണ്ടായതാണ് ആമി. ആരാണ് ഈ കഥാകാരിയെന്നറിയാതെ നെട്ടോട്ടമോടുന്ന തിരക്കഥാകൃത്തും സംവിധായകനും ഫാൻസിഡ്രസ്സ് മത്സരത്തിനെന്ന പോലെ നായികയും ! ഇതൊന്നും മനസ്സിലായതേയില്ല എന്ന മട്ടിൽ പശ്ചാത്തല സംഗീതവും! ഇത്രയും ദുർബലമായി ഒരാൾക്ക് മലയാളത്തിന്റെ എന്നത്തേയും പ്രിയപ്പെട്ട കഥാകാരിയെ, കവിയെ അടയാളപ്പെടുത്താൻ കഴിയില്ല. മാധവിക്കുട്ടിയുടെ പുസ്തകങ്ങൾ ഇപ്പോഴും ലൈബ്രറികളിൽ കിട്ടുമായിരുന്നല്ലോ.മലയാളിയുടെ മനസ്സിൽ നിറഞ്ഞു നിൽക്കുന്ന വ്യക്തിത്വമാണ് മാധവിക്കുട്ടിയെന്ന് മറന്നു പോവാൻ ഇത്രയും ചങ്കൂറ്റമോ? കഷ്ടം.
Post Your Comments