തെന്നിന്ത്യന്‍ സിനിമയിലെ സൂപ്പര്‍ നായിക ലൈലയെ ആരാധകര്‍ മറന്നോ? വിക്രം ചിത്രം പിതാമഹനിലൂടെ തമിഴ് സിനിമയില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത ഈ താര സുന്ദരി മോഹന്‍ലാല്‍ ചിത്രമായ മഹാസമുദ്രത്തിലൂടെ മലയാളികളുടെ പ്രിയതാരമായി മാറി. തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളില്‍ നിരവധി ചിത്രങ്ങളില്‍ അഭിനയിച്ച ലൈല ഇപ്പോള്‍ സിനിമയില്‍ സജീവമല്ല. 2003ല്‍ അജിത് ചിത്രത്തിന് ശേഷം അഭിനയം നിര്‍ത്തുന്നുവെന്നു പറഞ്ഞ ലൈല പിന്നീടും അഭിനയിച്ചിരുന്നു. എന്നാല്‍ 2006നു ശേഷം സിനിമയില്‍ നിന്നും താരം അകന്നു കഴിയുകയാണ്.
മഹാസമുദ്രം എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെയും, വാര് ആന്റ് ലൗവില്‍ ദിലീപിന്റെയും നായികയായി അഭിനയിച്ച നടി ലൈല പ്രണയക്കുരുിക്കിലാണെന്ന് വാര്‍ത്ത വന്നിരുന്നു. തമിഴില്‍ അറിയപ്പെടുന്ന സംവിധായകന് ബാലയുമായിട്ടാണ് ലൈല പ്രണയത്തിലെന്നായിരുന്നു ഗോസിപ്പ്. ബാല സംവിധാനം ചെയ്ത ‘ത്രീ റോസസ്’ എന്ന ചിത്രത്തില്‍ നായികയായിരുന്നു താരം. ഈ സെറ്റില്‍ വെച്ചാണ് ഇരുവരും പ്രണയത്തിലായത്. എന്നാല്‍ ഈ വാര്‍ത്തയുടെ സത്യം താരം വെളിപ്പെടുത്തിയില്ല. നായികയായി തിളങ്ങിയ ലൈല സ്വപ്നകൂട് എന്ന ചിത്രത്തില്‍ അതിഥി വേഷത്തിലും എത്തിയിട്ടുണ്ട്.
തെന്നിന്ത്യയില്‍ തിരക്കുള്ള നായികയായി മാറിയിരുന്ന സമയത്താണ് ലൈല വിവാഹിതയായത്. ഇറാനിയന്‍ ബിനിനസ്കാരനുമായുള്ള വിവാഹത്തോടെ പൂര്‍ണ്ണമായും സിനിമ വിട്ടിരിക്കുകയാണ് താരം. വിദേശത്ത് കുടുംബ സമേതം താമസിക്കുന്ന ലൈലയ്ക്ക് രണ്ടു കുട്ടികള്‍ ഉണ്ട്.
Post Your Comments