BollywoodCinemaGeneralIndian CinemaLatest NewsMovie GossipsNEWSWOODs

അയാള്‍ തന്നെ ‘പശു’എന്ന് വിളിച്ച് അധിക്ഷേപിച്ചു; വെളിപ്പെടുത്തലുമായി നടി

കരിയറിന്റെ ആദ്യകാലത്ത് താന്‍ നേരിട്ട ദുരനുഭവം വിവരിച്ച് നടി സോനാക്ഷി. ഒരു പ്രമുഖ സെലിബ്രിറ്റി മോഡല്‍ തന്നെ പശു എന്ന് വിളിച്ച് അധിക്ഷേപിച്ചിട്ടുണ്ടെന്നു സോനാക്ഷി സിന്‍ഹ തുറന്നു പറയുന്നു. ഡിസൈനര്‍ മനീഷ് മല്‍ഹോത്രയ്‌ക്കൊപ്പം ഒരു അഭിമുഖത്തില്‍ പങ്കെടുക്കവേയാണ് സോനാക്ഷി മനസ്സു തുറന്നത്. ക്യാറ്റ് വോക്കില്‍ ഈ പശു എന്താണ് ചെയ്യുക എന്നാണ് അവര്‍ തന്നെ നോക്കി പറഞ്ഞത്. എന്നാല്‍ അപ്രസക്തമായ അഭിപ്രായങ്ങള്‍ക്ക് വില നല്‍കാറില്ല. സാധാരണയായി നെഗറ്റീവ് എനര്‍ജി നല്‍കുന്ന ഇത്തരം കാര്യങ്ങളെ ബ്ലോക് ചെയ്തു നിര്‍ത്തുന്നതാണ് തന്റെ സ്വഭാവമെന്നും സോനാക്ഷി പറയുന്നു.

”പഠിക്കുന്ന കാലത്ത് എനിക്ക് അമിതമായ വണ്ണമുണ്ടായിരുന്നു. അതിനാല്‍ എല്ലാവരും കളിയാക്കുകയും ചെയ്യുമായിരുന്നു. സിനിമയില്‍ എത്തിയ ശേഷമാണ് ഞാന്‍ ആ വണ്ണം കുറയ്ക്കണമെന്ന് തീരുമാനിച്ചത്. എന്നാല്‍ വണ്ണം അത്ര ഭീകരമായിട്ടൊന്നും എന്റെ കരിയറിനെ ബാധിച്ചിട്ടില്ല. കാരണം അക്കാലത്ത് ഞാന്‍ അഭിനയിച്ച ദബാംഗ് വലിയ വിജയമാണ് നേടിയത്” സോനാക്ഷി പറയുന്നു. എന്നാല്‍ അധിക്ഷേപിച്ച മോഡലിന്റെ പേര് പറയാന്‍ അവതാരകന്‍ ആവശ്യപ്പെട്ടെങ്കിലും സോനാക്ഷി മടിച്ചു. എന്നാല്‍ മനീഷ് അത് ഷാമിത സിന്‍ഹളാണെന്ന് വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button