ഓമന മൃഗങ്ങളെ എല്ലാവര്ക്കും ഇഷ്ടമാണ്. വളർത്തു നായ പോപ്പോയുടെ പിറന്നാള്‍ ആഘോഷിക്കുന്ന നടി നമിതാ പ്രമോദിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറല്‍. കുടുംബാംഗങ്ങള്‍ ഉള്‍പ്പെടെ പങ്കെടുത്ത പിറന്നാളാഘോഷത്തിൽ കേക്ക് മുറിച്ച് നായക്കുട്ടിക്ക് കൊടുക്കുകയും ചെയ്തു .
എന്നാല്‍ വൈറലായ വീഡിയോയ്ക്ക് വന്‍ വിമര്‍ശനവുമായി ചിലര്‍ രംഗത്തെത്തി. ഒന്നു പുറത്ത് ഇറങ്ങി നോക്ക്, ഒരു നേരത്തെ ഭക്ഷണം കഴിക്കാന്‍ പോലും നിവൃത്തിയില്ലാത്ത എത്രയോ പാവങ്ങള്‍ കിടപ്പുണ്ട്, അവര്‍ക്കും വല്ലതും കൊടുക്ക്, എന്നിട്ട് വീഡിയോ എടുത്തിട്ടോ നമ്മള് ലൈക്ക് അടിക്കാമെന്നും വിമര്‍ശനം ഉയര്‍ന്നു. പണക്കൊഴുപ്പിന്റെ അഹങ്കാരം കുറച്ചുകഴിയുമ്ബോള് തന്നെ മാറിക്കോളും എന്നും ചിലര്‍ പറയുന്നു.
വിമര്‍ശനത്തിന് ചുട്ട മറുപടിയുമായി നമിത തന്നെ രംഗത്തെത്തി. പാവപ്പട്ടളുകളെ സംരക്ഷിക്കാനും, ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ചെയ്യാനും തനിക്കറിയാമെന്നും ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ ലൗഡ്സ്പീക്കറില്‍ അറിയിച്ച്, ചിത്രങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്യേണ്ട കാര്യം ഇല്ലെന്നും നമിത വ്യക്തമാക്കി. പോപ്പോ ഞങ്ങളൂശട കുടുംബത്തിലെ ചെറിയ അംഗമാണ്. മനുഷ്യന് മാത്രമല്ല ലോകത്തില്‍ ഉള്ളതെന്നും കണ്ണു തുറന്നു നോക്കാനും നമിത പറയുന്നു.
Post Your Comments