മലയാളത്തില്‍ പുത്തന്‍ ചരിത്രം കുറിക്കാന്‍ ‘പയ്ക്കുട്ടി’ ഒരുങ്ങുന്നു. രഞ്ജിത്ത് സംവിധാനം ചെയ്യ്ത പാലേരി മാണിക്യത്തിൽ അരുത്തൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച പ്രദീപ് നളന്ദയെ കേന്ദ്ര കഥാപാത്രമാക്കി നവാഗതനായ നന്ദു വരവൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് പയ്ക്കുട്ടി. നാട്ടിൻപുറത്തിന്റെ നന്മയും വിശുദ്ധിയുമാണ് ചിത്രത്തിന്റെ പ്രമേയം. നിരവധി സിനിമകളിൽ അസോസിയേറ്റ് ഡയറക്ടറായിരുന്ന നന്ദു വരവൂർ സംവിധായകനായി അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്.
സുധീഷ് വിജയൻ വാഴയൂർ തിരക്കഥ രചിച്ച ചിത്രത്തിനായി കാമറ ചലിപ്പിച്ചത് വിനോദ് വിക്രം ആണ്. ക്രിസ്റ്റൽ സിനിമയുടെ ബാനറിൽ സുഭാഷ് രാമനാട്ടുകരയും, ബൈജു മാഹിയും ചേർന്ന് നിർമിക്കുന്ന ഈ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ കോഴിക്കോടും പരിസരങ്ങളുമാണ്. ജയൻ പള്ളുരുത്തി, ഷാഫി പനങ്ങാട്,സജി കാക്കനാട് എന്നിവർ തയ്യാറാക്കിയ ഗാനങ്ങൾക്ക് സംഗീതമൊരുക്കിയിരിക്കുന്നത് അരൂണ്രാജ് കണ്ണൂരാണ്.
സുഭാഷ് രാമനാട്ടുകര, പങ്കൻ താമരശ്ശേരി, ഗോപിനാഥ് മാവൂർ , ഹരീന്ദ്രനാഥ് ഈയാട്, ബാബു ഒലിപ്രം, ഗിരീഷ് പെരിഞ്ചേരി, ശ്രീജിത്ത് കൈവേലി, മഞ്ജുനാഥ് എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നവർ.
Post Your Comments