CinemaGeneralHollywoodInternationalLatest NewsNEWSWOODs

ഇരുപതുകാരിയായ മോഡലിനെ തട്ടിയെടുത്ത് സ്യൂട്ട് കെയ്‌സിലടച്ച് ഓണ്‍ലൈനില്‍ ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമം

 

ഫോട്ടോഷൂട്ടിനെന്ന വ്യാജേന വിളിച്ചുവരുത്തി ഇരുപതുകാരിയായ മോഡലിനെ തട്ടിയെടുത്ത് സ്യൂട്ട് കെയ്‌സിലടച്ച് ഓണ്‍ലൈനില്‍ ലൈംഗിക അടിമയായി വില്‍ക്കാന്‍ ശ്രമം. ബ്രിട്ടീഷ് മോഡലായ ക്‌ളോവി ഐലിങിനാണ് സിനിമാക്കഥയെ വെല്ലുന്ന രീതിയില്‍ ദുരനുഭവം ഉണ്ടായത്.

സംഭവത്തെക്കുറിച്ച് മോഡല്‍ പറയുന്നത് ഇങ്ങനെ ..”ഫോട്ടോഷൂട്ടിനെന്ന വ്യാജേന വിളിച്ചുവരുത്തിയാണ് തന്നെ തട്ടികൊണ്ടുപോയത്. ഇവര്‍ പിന്നീട് കുതിരയെ മയക്കാന്‍ ഉപയോഗിക്കുന്ന മരുന്നു തന്റെ ദേഹത്ത് കുത്തിവെക്കുകയും തന്നെ സ്യൂട്ട്‌കേസില്‍ അടയ്ക്കുകയുമായിരുന്നു”.

‘അവരെന്നെ കെട്ടിയിട്ടു, വായില്‍ തുണി തിരുകി. ലഹരിമരുന്നു കുത്തിവച്ചു ബോധരഹിതയാക്കി. വലിയൊരു സ്യൂട്ട്‌കേസില്‍ കയറ്റി, കാറിന്റെ ഡിക്കിയിലിട്ട് ഒരു ഫാം ഹൗസിലേക്കു കൊണ്ടുപോയി. ഇന്റര്‍നെറ്റിലൂടെ 20 കോടി രൂപയ്ക്കു പെണ്‍വാണിഭ സംഘങ്ങള്‍ക്കു വില്‍ക്കാനായിരുന്നു ശ്രമം’ ഇറ്റലിയില്‍ ക്രിമിനല്‍ സംഘത്തിന്റെ പിടിയില്‍നിന്നു രക്ഷപ്പെട്ട ഐലിങ് പറഞ്ഞു.

സംഭവത്തെകുറിച്ച് ആരോടും പറയരുതെന്നും ഒരു മാസത്തിനുള്ളില്‍ 50,000 ഡോളര്‍ നല്‍കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഇല്ലെങ്കില്‍ കൊല്ലുമെന്നായിരുന്നു ഭീഷണി. ഐലിങ് അല്കിയ പരാതിയില്‍ പോളണ്ടുകാരന്‍ ലൂക്കാസ് പവല്‍ ഹെര്‍ബ എന്നയാണ് പിടിയിലായി. ഇയാളുടെ സഹോദരന്‍ മൈക്കലിനെ പിന്നീടു ബ്രിട്ടനില്‍നിന്നു കസ്റ്റഡിയിലെടുത്തു. ഇയാളെ ഇറ്റലിയിലെത്തിക്കാന്‍ ശ്രമം തുടരുകയാണെന്നും പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments


Back to top button